Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | ആക്രമണകാരികളായ തെരുവുനായ്ക്കളെ തിരിച്ചറിയുന്നതിന് എ ഐ സംവിധാനം ഉപയോഗിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. തെരുവുനായ ശല്യം നേരിടുന്നതിന് സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക പ്രോട്ടോക്കോള്‍ തയ്യാറാക്കുന്നുണ്ട്. അക്രമികളായ തെരുവുനായ്ക്കളെ കണ്ടെത്താനുള്ള എ ഐ സംവിധാനം ഇപ്പോഴുണ്ട്. മൊബൈല്‍ എ ബി സി സംവിധാനം നടപ്പാക്കും. പി പി മാതൃകയില്‍ വനമേഖലയില്‍ നായ്ക്കള്‍ക്കായി ഷെല്‍ട്ടറുകളുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. നായ്ക്കളെ തെരുവില്‍ ഉപേക്ഷിക്കുന്നത് ശിക്ഷാര്‍ഹമാക്കും. അതോടൊപ്പം തെരുവുനായ്ക്കളെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മാലിന്യ സംസ്‌കരണ പ്രശ്നം പരിഹരിക്കുന്നതിന് വേസ്റ്റ് മാനേജ്മെന്റ് അതോറിറ്റിയുണ്ടാക്കി ചുമതല അതിന് കീഴില്‍ കൊണ്ടുവരും. സ്വകാര്യ ഏജന്‍സികള്‍ മലിനജലം സ്വരൂപിച്ച് ആരും കാണാതെ തള്ളുന്നത് വലിയ പ്രശ്നമുണ്ടാക്കുന്നുണ്ട്. അതിനും സംവിധാനമുണ്ടാക്കും. ഫണ്ട് അനുവദിച്ച പദ്ധതികള്‍ക്ക് മോണിറ്ററിങ് സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍ക്ക് റേറ്റിംഗ് ഏര്‍പ്പെടുത്തുന്നതിന് പ്രത്യേക സംവിധാനം കൊണ്ടുവരുമെന്നും കെ എം ഷാജി അറിയിച്ചു.
ആളുകള്‍ക്ക് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് ക്യു ആര്‍ കോഡ് വഴി റേറ്റിങ് നടത്താനാവും. റേറ്റിങ് വ്യാജമായുണ്ടാക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള സംവിധനവുമുണ്ടാകും. പഞ്ചായത്തുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കെത്തുന്നവര്‍ക്കാണ് റേറ്റിങ് നല്‍കാന്‍ കഴിയുക. ഫീഡ് ബാക്ക് വസ്തുതാപരമാണെന്ന് ഉറപ്പാക്കാന്‍ റേറ്റിങ് നല്‍കുന്നവരെ വിളിക്കുന്ന സംവിധാനമുണ്ടാകും. പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ വേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
Content Highlights:
Kerala will implement an AI system to identify aggressive stray dogs, according to Minister KM Shaji. This innovative approach aims to address the rising street dog menace while ensuring public safety. The technology will help authorities monitor and manage stray animal populations more effectively.




