Source :- SIRAJLIVE NEWS
തിരുവനന്തപുരം | അടൂരില്‍ കോണ്‍ഗ്രസില്‍ ഇല്ലാത്ത ആളാണ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. അയാള്‍ പോലീസ് ജീപ്പില്‍ കയറിയെന്നും എന്നാല്‍ മന്ത്രിക്ക് അയാള്‍ ബഹുമാന്യനായിരിക്കുമെന്നും പിണറായി പരിഹസിച്ചു.
അടൂരില്‍ ആശുപത്രിയിലുള്ള എസ് എഫ് ഐക്കാരെ കയറി ആക്രമിച്ച ശേഷം കേസെടുത്തത് എസ് എഫ് ഐക്കാര്‍ക്ക് നേരെയാണെന്നും കുറ്റപ്പെടുത്തി. അടൂരില്‍ എസ് എഫ് ഐ – യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് കോണ്‍ഗ്രസ് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നില്‍ ഉണ്ടായിരുന്നത്.
ഇന്നലെ രാത്രി ഏഴംകുളത്ത് തുടങ്ങി അടൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് പടര്‍ന്ന സംഘര്‍ഷത്തില്‍ അടൂര്‍ പോലീസ് ആകെ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. കെ എസ് യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഡി വൈ എഫ് ഐ, എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയും എസ് എഫ് ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേയും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അടൂരിലെ സ്വകാര്യ ആശുപത്രി പരിസരത്തുവെച്ചും ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. സംഘര്‍ഷത്തിനിടെ പ്രദേശത്തെ ഒരു സി പി എം നേതാവിന്റെ കാര്‍ യൂത്ത് കോണ്‍ഗ്രസ്സുകാര്‍ അടിച്ചുതകര്‍ത്തിരുന്നു.
Content Highlights:
Opposition leader Pinarayi Vijayan criticized Congress in the Kerala Assembly over the violent clashes in Adoor involving SFI workers and Rahul Mankoottathil. He alleged that police registered cases against student activists despite attacks inside a hospital. Multiple cases have been filed following the political confrontation.



