Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

അടൂരിൽ കോൺഗ്രസിൽ അംഗമല്ലാത്ത ഒരാളാണ് കോൺഗ്രസിനെ നിയന്ത്രിക്കുന്നതെന്ന് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ. ഇയാൾ പോലീസ് ജീപ്പിൽ കയറിയെന്നും എന്നാൽ മന്ത്രിക്ക് ഇയാൾ ബഹുമാന്യനായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള എസ്.എഫ്.ഐ പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ മർദനമേറ്റവർക്കെതിരെ തന്നെ പോലീസ് കേസെടുത്തെന്നും പിണറായി ആരോപിച്ചു.
അടൂരിൽ എസ്.എഫ്.ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. ഒക്ടോബർ 11ന് ഏഴംകുളത്ത് ആരംഭിച്ച് അടൂരിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ച സംഘർഷത്തിൽ മൂന്ന് കേസുകളാണ് രജിസ്റ്റർ ചെയ്തത്.
കെ.എസ്.യു പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെയും കേസെടുത്തിട്ടുണ്ട്. അടൂരിലെ സ്വകാര്യ ആശുപത്രി പരിസരത്തും ഇരുവിഭാഗങ്ങൾ ഏറ്റുമുട്ടി. സംഘർഷത്തിനിടെ സി.പി.എം നേതാവിന്റെ കാർ തകർത്തതായും റിപ്പോർട്ടുണ്ട്.

