Source :- SIRAJLIVE NEWS
കോഴിക്കോട്| അത്തോളി വേളൂരില്‍ ഓവുചാലില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തോരായി സ്വദേശി ചെറുവലത്ത് ഇസ്ഹാഖ് ആണ് മരിച്ചത്. സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനം. കൂലിപ്പണിക്കാരനായ ഇസ്ഹാഖ് രാത്രി വീട്ടിലേക്ക് പോകുന്നതിനിടെ അബദ്ധത്തില്‍ ഓവുചാലിലേക്ക് വീണതാകാം എന്നാണ് കരുതുന്നത്.
ഇന്ന് രാവിലെ നടക്കാനിറങ്ങിയവരാണ് മൃതദേഹം ആദ്യം കണ്ടത്. പിന്നീട് അത്തോളി പോലീസ് സ്ഥലത്തെത്തി നടപടികള്‍ ആരംഭിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
Content Highlights:
The dead body found in a drainage at Velur in Atholi has been identified as Thorayi native Ishaq. Preliminary reports suggest no foul play in the death. Police suspect the laborer accidentally fell into the drain while walking home at night. Atholi police have initiated an investigation.




