Home rss national malayalam പുതിയ വാർത്ത അധിനിവേശ ജറുസലേമില്‍ കൊളംബിയ ‘എംബസി’ തുറന്നു;അപലപിച്ച് സഊദി

അധിനിവേശ ജറുസലേമില്‍ കൊളംബിയ ‘എംബസി’ തുറന്നു;അപലപിച്ച് സഊദി

2
0

Source :- SIRAJLIVE NEWS

റിയാദ്  | അധിനിവേശ ജറുസലേമില്‍ കൊളംബിയ പുതിയ എംബസി തുറന്ന നടപടിയെ സഊദി അറേബ്യ ശക്തമായി അപലപിച്ചു. കൊളംബിയയുടെ ഈ നീക്കം അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎന്‍ പ്രമേയങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്ന് സഊദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.

ജറുസലേമിന്റെ ചരിത്രപരവും നിയമപരവുമായ പദവിയെ ഹനിക്കുന്നതാണ് കൊളംബിയയുടെ ഈ തീരുമാനമെന്നും ,ബലം പ്രയോഗിച്ച് പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ അടിച്ചേല്‍പ്പിക്കാനും, പ്രദേശത്ത് നീതിപൂര്‍വകവും ശാശ്വതവുമായ സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങളെ തകര്‍ക്കാനുമുള്ള ഇസ്രായേലിന്റെ നിയമവിരുദ്ധ നയങ്ങള്‍ തടയാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് സഊദി ആവശ്യപ്പെട്ടു. യുഎന്‍ സുരക്ഷാ കൗണ്‍സിലും മറ്റ് ആഗോള കക്ഷികളും തങ്ങളുടെ ധാര്‍മ്മികവും നിയമപരവുമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റണമെന്നും സഊദി ആവശ്യപ്പെട്ടിട്ടുണ്ട്.

കൊളംബിയയില്‍ മുന്‍ ഇടത് സര്‍ക്കാരിന്റെ കാലത്ത് (പ്രസിഡന്റ് ഗുസ്താവോ പെട്രോ) ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് കൊളംബിയ ഇസ്രായേലുമായുള്ള ബന്ധം പൂര്‍ണ്ണമായി വിച്ഛേദിച്ചിരുന്നു. എന്നാല്‍ പുതിയ വലതുപക്ഷ പ്രസിഡന്റായി അബെലാര്‍ദോ ദെ ലാ എസ്പ്രിയേല അധികാരമേറ്റതോടെയാണ് നയം പൂര്‍ണ്ണമായും തിരുത്തി ബന്ധം പുനഃസ്ഥാപിക്കാന്‍ തീരുമാനിച്ചത്

ജറുസലേമിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്രതലത്തില്‍ വലിയ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാലാണ് ഭൂരിഭാഗം രാജ്യങ്ങളും തങ്ങളുടെ എംബസികള്‍ ടെല്‍ അവീവില്‍ തന്നെ നിലനിര്‍ത്തുന്നത്. പലസ്തീന്‍ അതോറിറ്റിയും അറബ് രാജ്യങ്ങളും കൊളംബിയയുടെ ഈ പുതിയ നീക്കത്തെ ശക്തമായി എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്

Content Highlights: Saudi Arabia strongly condemned Colombia’s decision to open an embassy in occupied Jerusalem, calling it a blatant violation of international law. The Foreign Ministry urged the international community to protect Jerusalem’s historic status and prevent illegal policies. The move follows policy changes under Colombia’s new president Abelardo de la Espriella.