Source :- SIRAJLIVE NEWS
അബൂദബി | അബൂദബിയിൽ നടക്കാനിരിക്കുന്ന യു എൻ സമ്മേളനത്തിന് മുന്നോടിയായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 100 യുവ പ്രതിനിധികൾ ഗ്ലോബൽ യൂത്ത് വാട്ടർ സ്റ്റേറ്റ്മെന്റ് തയ്യാറാക്കുന്നു. അറബ് യൂത്ത് സെന്റർ (എ വൈ സി) നയിക്കുന്ന ഗ്ലോബൽ യൂത്ത് വാട്ടർ എൻവോയ്സ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഈ സംരംഭം. ആഗോള ജല അജണ്ട രൂപപ്പെടുത്തുന്നതിൽ യുവ നേതാക്കളെ ശാക്തീകരിക്കുകയും സുസ്ഥിര ജല പരിഹാരങ്ങൾക്കായി വാദിക്കുകയുമാണ് ഇതിന്റെ ലക്ഷ്യം.
ജലസുരക്ഷ, കാലാവസ്ഥാ വ്യതിയാനം, നവീകരണം, യുവജന നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ച് പ്രതിനിധികൾ ചർച്ച ചെയ്യും. തുടർന്ന് യു എൻ സമ്മേളനത്തിൽ യുവാക്കളുടെ ഏകീകൃത ശബ്ദം അവതരിപ്പിക്കും.
ആഗോള സുസ്ഥിരതാ ശ്രമങ്ങളുടെ കേന്ദ്രത്തിൽ യുവാക്കളെ പ്രതിഷ്ഠിക്കാനുള്ള യു എ ഇയുടെ പ്രതിബദ്ധതയാണ് ഈ പരിപാടി പ്രതിഫലിപ്പിക്കുന്നതെന്ന് എ വൈ സി എക്സിക്യൂട്ടീവ് ഡയറക്ടർ എൻജിനീയർ ഫാത്തിമ അൽ ഹല്ലാമി പറഞ്ഞു. യുവാക്കളുടെ ആശയങ്ങൾ യഥാർത്ഥ നയമാറ്റത്തിന് സംഭാവന ചെയ്യുമെന്നും അവർ കൂട്ടിച്ചേർത്തു.
ജലക്ഷാമം, ജലസംരക്ഷണം, ഭാവി തലമുറകൾക്കുള്ള തുല്യമായ ജലലഭ്യത എന്നിവയ്ക്കായി കൂട്ടായ നടപടിയുടെ അടിയന്തര ആവശ്യകത ഗ്ലോബൽ യൂത്ത് വാട്ടർ സ്റ്റേറ്റ്മെന്റ് എടുത്തുകാട്ടും.
Content Highlights:
One hundred young delegates from across the globe are preparing a Global Youth Water Statement ahead of the upcoming UN conference in Abu Dhabi. Organized as part of the Arab Youth Center’s Global Youth Water Envoys Program, the initiative aims to empower young leaders to shape the global water agenda and advocate for sustainable solutions. The statement will highlight the urgent need for collective action on water scarcity, conservation, and equitable water access for future generations.




