Home rss national malayalam പുതിയ വാർത്ത അമിറാത്തിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്ന് ലുലു; ഒമാനിലെ സാന്നിധ്യം വിപുലീകരിക്കുന്നു

അമിറാത്തിൽ പുതിയ ഹൈപ്പർ മാർക്കറ്റ് തുറന്ന് ലുലു; ഒമാനിലെ സാന്നിധ്യം വിപുലീകരിക്കുന്നു

3
0

Source :- SIRAJLIVE NEWS

മസ്‌കത്ത്|അമിറാത്തിലെ രണ്ടാമത്തെ ഹൈപ്പർമാർക്കറ്റ് അൽ നഹ്ദയിൽ തുറന്ന് ലുലു. അമിറാത്ത് വിലായത്ത് വാലി ശൈഖ് ഹമദ് ബിൻ സുൽത്താൻ അൽ ബുസൈദി ഉദ്ഘാടനം നിർവഹിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, മുതിർന്ന മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി പുതിയ ശാഖ തുറക്കുന്നത് ഒമാനോടും വളർന്നുവരുന്ന ഇവിടത്തെ സമൂഹങ്ങളോടുമുള്ള തങ്ങളുടെ തുടർച്ചയായ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി പറഞ്ഞു.

റീട്ടെയിൽ ശൃംഖല വിപുലീകരിച്ച് കൂടുതൽ ഉപഭോക്താക്കളിലേക്ക് ലോകോത്തര ഷോപ്പിംഗ് അനുഭവം എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഒമാന്റെ വളർച്ചാ സാധ്യതകളിലുള്ള വിശ്വാസവും രാജ്യത്തെ റീട്ടെയിൽ മേഖലയെയും പ്രാദേശിക വ്യാപാര സ്ഥാപനങ്ങളെയും സമൂഹങ്ങളെയും പിന്തുണയ്ക്കാനുള്ള പ്രതിബദ്ധതയുമാണ് തുടർച്ചയായ നിക്ഷേപങ്ങളിലൂടെ വ്യക്തമാകുന്നത്. ലുലുവിന്റെ ഹാപ്പിനസ് ലോയൽറ്റി പദ്ധതിയിൽ ഒമാനിൽ പത്തുലക്ഷം അംഗങ്ങൾ ചേർന്നത് അഭിമാനകരമായ നേട്ടമാണെന്നും ഉപഭോക്താക്കളുമായുള്ള വിശ്വാസത്തിന്റെയും ശക്തമായ ബന്ധത്തിന്റെയും തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

59,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് പുതിയ ഹൈപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. പഴങ്ങൾ, പച്ചക്കറികൾ, മാംസം, മത്സ്യം, പലചരക്ക് സാധനങ്ങൾ, ബേക്കറി ഉൽപ്പന്നങ്ങൾ, വീട്ടുപകരണങ്ങൾ, ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ തുടങ്ങി നിത്യോപയോഗ സാധനങ്ങളുടെ വിപുലമായ ശേഖരം ഇവിടെയുണ്ട്. സൗകര്യപ്രദമായ പ്രവേശനം, വിശാലമായ പാർക്കിംഗ് സൗകര്യം, സെൽഫ് ചെക്ക്ഔട്ട് കൗണ്ടറുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.

പ്രാദേശിക വ്യാപാര സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി ഒമാനി ഉൽപ്പന്നങ്ങൾക്കായി ഹൈപ്പർമാർക്കറ്റിൽ പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇതിലൂടെ പ്രാദേശിക കർഷകർക്കും ഉൽപ്പാദകർക്കും വിതരണക്കാർക്കും ഉൽപ്പന്നങ്ങൾ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാനും വിപണന സാധ്യതകൾ വർധിപ്പിക്കാനും അവസരമൊരുങ്ങും. ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ ഉൽപ്പന്ന വിഭാഗങ്ങളിൽ പ്രത്യേക പ്രമോഷനുകളും വിലക്കിഴിവുകളും ആകർഷകമായ ഓഫറുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.

ഹാപ്പിനസ് പദ്ധതിയിൽ പത്തുലക്ഷം അംഗങ്ങൾ

പുതിയ ഹൈപ്പർ മാർക്കറ്റിന്റെ ഉദ്ഘാടനത്തോടൊപ്പം ലുലുവിന്റെ ഹാപ്പിനസ് ലോയൽറ്റി പദ്ധതിയും ഒമാനിൽ ഒരു മില്യൺ അംഗങ്ങളെന്ന നേട്ടം കൈവരിച്ചു. രാജ്യത്തുടനീളമുള്ള ഉപഭോക്താക്കളുടെ തുടർച്ചയായ വിശ്വാസത്തിന്റെയും പിന്തുണയുടെയും പ്രതിഫലനമാണിത്. അംഗങ്ങൾക്ക് പ്രത്യേക പ്രമോഷനുകൾ, റിവാർഡ് പോയിന്റുകൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവ പദ്ധതിയിലൂടെ ലഭിക്കും. ഇതുവഴി ദൈനംദിന ഷോപ്പിംഗ് കൂടുതൽ ആനുകൂല്യപ്രദമാക്കുകയാണ് ലക്ഷ്യം. പ്രാദേശികമായി ഉൽപ്പന്നങ്ങൾ സംഭരിക്കൽ, തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ, ഒമാനി സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തം എന്നിവയിലൂടെ രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിന് ലുലു സംഭാവന നൽകുന്നുണ്ട്.

ഗ്രൂപ്പിന്റെ വിവിധ പ്രവർത്തന മേഖലകളിലായി 3,400ലധികം ഒമാനി പൗരന്മാർ ജോലി ചെയ്യുന്നുണ്ട്. പ്രാദേശിക പ്രതിഭകളെ പിന്തുണയ്ക്കുന്നതിനും രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള പ്രതിബദ്ധത തുടരുമെന്നും ലുലു അറിയിച്ചു.

പുതിയ ഹൈപ്പർമാർക്കറ്റിന്റെ പ്രവർത്തനം ആരംഭിച്ചതോടെ ഒമാനിലെ റീട്ടെയിൽ ശൃംഖല കൂടുതൽ വിപുലീകരിക്കാനും സേവനം നൽകുന്ന ജനവിഭാഗങ്ങൾക്ക് ഗുണമേന്മയുള്ള ഉൽപ്പന്നങ്ങളും സൗകര്യപ്രദമായ ഷോപ്പിംഗ് അനുഭവവും മികച്ച മൂല്യവും കൂടുതൽ അടുത്തെത്തിക്കാനുമുള്ള ലുലുവിന്റെ പ്രതിബദ്ധത ശക്തിപ്പെടുകയാണ്.

Content Highlights: LuLu Group opened its second hypermarket in Amerat at Al Nahda, Oman, inaugurated by Sheikh Hamad bin Sultan Al Busaidi in the presence of Chairman MA Yusuff Ali. Spanning 59,000 sq ft, the store highlights Omani products and modern shopping features. LuLu also celebrated reaching one million Happiness loyalty members in Oman.