Home LATEST NEWS malyalam പുതിയ വാർത്ത ‘അമ്മ’ സംഘടന ഇനി രമേശ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റി നയിക്കും

‘അമ്മ’ സംഘടന ഇനി രമേശ് പിഷാരടിയുടെ നേതൃത്വത്തിലുള്ള അഡ്ഹോക്ക് കമ്മിറ്റി നയിക്കും

2
0

Source :- SIRAJLIVE NEWS

കൊച്ചി| ‘അമ്മ’ സംഘടന ഇനി അഡ്ഹോക്ക് കമ്മിറ്റി നയിക്കും. രമേഷ് പിഷാരടിയാണ് കമ്മിറ്റിയിലെ കണ്‍വീനര്‍. ഒമ്പതംഗ കമ്മിറ്റിയാണ് രൂപീകരിച്ചത്. കെ ബി ഗണേഷ് കുമാര്‍, സുരേഷ് കൃഷ്ണ, സാദിഖ്, ഡോ റോണി, കൃഷ്ണ പ്രഭ, ആശാ അരവിന്ദ്, ഷാജോണ്‍, ദേവി ചന്ദന എന്നിവരാണ് അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങള്‍.

നടന്‍ ജഗദീഷാണ് അഡ്‌ഹോക്ക് കമ്മിറ്റിയെ പ്രഖ്യാപിച്ചത്. നാല് മാസമായിരിക്കും അഡ്ഹോക്ക് കമ്മിറ്റി സംഘടനയെ നയിക്കുക. സ്ഥിരം സമിതിയുടെ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും. തെരഞ്ഞെടുപ്പ് എപ്പോള്‍ നടത്തണമെന്നത് അഡ്‌ഹോക്ക് കമ്മിറ്റി തീരുമാനിക്കും.

Content Highlights:
A nine-member ad-hoc committee has been formed to lead the Malayalam actors association AMMA. Actor Jagadish announced the committee which features Ramesh Pisharody as its convener. The temporary panel will manage organization affairs for four months until permanent election dates are chosen.