Home rss national malayalam പുതിയ വാർത്ത അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല

അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം; പുറത്തിറങ്ങാനാവില്ല

3
0

Source :- SIRAJLIVE NEWS

കണ്ണൂര്‍| നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിക്ക് ജാമ്യം. കണ്ണൂര്‍ സൈബര്‍ ക്രൈം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തലശ്ശേരി സിജെഎം കോടതി ജാമ്യം അനുവദിച്ചത്. മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ അര്‍ജുന്‍ ആയങ്കി ജയിലില്‍ തന്നെ തുടരും.

അതേസമയം, കാപ്പ ചുമത്തിയതോടെ അര്‍ജുന്‍ ആയങ്കിയെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലിലാക്കാനുള്ള നടപടി പോലീസ് ആരംഭിച്ചു. തലശ്ശേരി സബ് ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള അപേക്ഷ ഇന്ന് കോടതിയില്‍ നല്‍കും. അര്‍ജുന് ഇന്ന് കാപ്പ നോട്ടീസ് കൈമാറും.

ഇന്നലെയായിരുന്നു അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തിയത്. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശയും കേസ് ഹിസ്റ്ററി റിപ്പോര്‍ട്ടും ജില്ലാ കളക്ടര്‍ പി വിഷ്ണുരാജ് അംഗീകരിക്കുകയായിരുന്നു.

Content Highlights:
Arjun Ayanki was granted bail by the Thalassery CJM Court in the Kannur Cyber Crime case. However, he will remain in custody as bail has not been secured in other cases. Meanwhile, police have initiated KAAPA proceedings, moving to transfer him to Kannur Central Jail under preventive detention.