Home rss national malayalam പുതിയ വാർത്ത അല്‍ഖസീമില്‍ നിന്ന് മജ്മ വഴി റിയാദിലേക്ക് രാത്രികാല ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ച് സഊദി റെയില്‍വേ

അല്‍ഖസീമില്‍ നിന്ന് മജ്മ വഴി റിയാദിലേക്ക് രാത്രികാല ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിച്ച് സഊദി റെയില്‍വേ

2
0

Source :- SIRAJLIVE NEWS

റിയാദ് | യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് അല്‍-ഖസീമില്‍ നിന്ന് മജ്മ വഴി റിയാദിലേക്ക് രണ്ട് അധിക രാത്രികാല ട്രെയിന്‍ സര്‍വീസുകള്‍ കൂടി സഊദി റെയില്‍വേ (SAR) ആരംഭിച്ചു. യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സമയങ്ങളില്‍ യാത്ര ഉറപ്പാക്കുന്നതിനാണ് പുതിയ സര്‍വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

149-ാം നമ്പര്‍ ട്രെയിന്‍ അര്‍ധരാത്രി 12.30-ന് ഖാസിമില്‍ നിന്ന് പുറപ്പെട്ട് 1.32-ന് മജ്മഅ് സ്റ്റേഷനിലും പുലര്‍ച്ചെ 2.58-ന് റിയാദിലും എത്തിച്ചേരും. 139-ാം നമ്പര്‍ ട്രെയിന്‍ പുലര്‍ച്ചെ 1.30-ന് ഖാസിമില്‍ നിന്ന് പുറപ്പെട്ട് 2.32-ന് മജ്മഅിലും, പുലര്‍ച്ചെ 3.58-ന് റിയാദിലും എത്തിച്ചേരും.

പുതിയ രാത്രികാല സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സഊദി റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ, ‘സാര്‍ നോര്‍ത്ത് ആന്‍ഡ് ഈസ്റ്റ്’ (SAR North and East) മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ ടിക്കറ്റുകള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

Content Highlights:
Saudi Railways has launched new night train services from Al Qassim to Riyadh via Majmaah. The service aims to improve transport options and comfort for commuters across the region. Bookings and schedules are now available through official platforms.