Source :- SIRAJLIVE NEWS
ചെന്നൈ|സ്വാതന്ത്ര്യദിന സന്ദേശത്തില്‍ ജനങ്ങളോടും ഉദ്യോഗസ്ഥരോടും അഭ്യര്‍ത്ഥനയുമായി തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്. അഴിമതി ഇല്ലാത്ത സംസ്ഥാനമാക്കി തമിഴ്നാടിനെ മാറ്റണം. ഇതിനായി ഉദ്യോഗസ്ഥരരോടും ജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നുവെന്ന് വിജയ് പറഞ്ഞു. അഴിമതിയോട് ഒരിക്കലും വിട്ടുവീഴ്ചയില്ലെന്നും അഴിമതി ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ മിഷന്‍ മോഡില്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യത്തിനായി ജീവന്‍ നല്‍കി ത്യാഗം ചെയ്തവര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കുന്നു. ഇന്ന് ഇവിടെ ദേശീയ പതാക ഉയര്‍ത്താന്‍ എനിക്ക് അവസരം നല്‍കിയ തമിഴ് മക്കള്‍ക്ക് നന്ദിയെന്നും വിജയ് പറഞ്ഞു. തമിഴ് നാടിന് ദോഷകരമായ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്നാല്‍ ടി വി കെ സര്‍ക്കാര്‍ എതിര്‍ക്കുമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി.
ചെന്നൈയിലെ ഫോര്‍ട്ട് സെന്റ് ജോര്‍ജില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ മുഖ്യമന്ത്രി വിജയ്യുടെ മാതാപിതാക്കളായ എസ്.എ. ചന്ദ്രശേഖര്‍, ശോഭാ ചന്ദ്രശേഖര്‍, തൃഷ കൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.
Content Highlights: Tamil Nadu Chief Minister C Joseph Vijay delivered his Independence Day address urging citizens and officials to make the state corruption-free. He emphasized that his government is working in mission mode to eradicate bribery and will oppose Central projects harmful to Tamil Nadu. His family members and actress Trisha Krishnan attended the ceremony at Fort St George.




