Home rss national malayalam പുതിയ വാർത്ത അശുതോഷ് റാങ്കയും സൗരവ് ദാസും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും; ജാമ്യ ഹരജി തള്ളി

അശുതോഷ് റാങ്കയും സൗരവ് ദാസും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും; ജാമ്യ ഹരജി തള്ളി

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചതിന് അറസ്റ്റിലാവുകയും പിന്നീട് റിമാന്‍ഡിലാവുകയും ചെയ്ത സി ജെ പി ഭാരവാഹികളായ അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് കസ്റ്റഡി ഇരുവരുടേയും കസ്റ്റഡി രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയത്. ് ജന്തര്‍ മന്തറില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന് അറസ്റ്റിലായ ഇവരെ ഒക്ടോബര്‍ 14ന് അഞ്ചുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിച്ച ഇന്ന് ഇരുവരെയും കോടതിയില്‍ ഹാജരാക്കിയിരുന്നു.

തിങ്കളാഴ്ച പ്രത്യേക എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുന്നില്‍ നടന്ന വാദത്തിനൊടുവിലാണ് കസ്റ്റഡി വീണ്ടും നീട്ടിയത്. നേതാക്കളെ വിട്ടയച്ചാല്‍ വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്ന കാരണം ചൂണ്ടിക്കാട്ടി അഞ്ചുദിവസം കൂടി തടങ്കല്‍ നീട്ടണമെന്നായിരുന്നു ഡല്‍ഹിപോലീസിന്റെ ആവശ്യം.

ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചതിനാണ് സൗരവ് ദാസിനെയും അശുതോഷ് റാങ്കെയെയും തിഹാര്‍ ജയിലില്‍ അടച്ചത്. അതിക്രമിച്ചു കടന്നതിന് പോലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് അഞ്ചു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു. വിമാനത്തില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചപ്പോഴുള്ള ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് സൗരവ് ദാസ്, അശുതോഷ് റാങ്കെ എന്നിവരെ അഞ്ച് ദിവസത്ത ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. മതില്‍ ചാടി കടന്ന് ജന്തര്‍ മന്തറില്‍ പ്രതിഷേധിച്ചതിന് സിജെപി നേതാക്കള്‍ ഉള്‍പ്പെടെ 14 പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

Content Highlights: The Special Executive Magistrate court extended the judicial custody of CJP leaders Ashutosh Ranka and Sourav Das by two days. They were arrested for protesting and violating bail conditions at Jantar Mantar. Delhi Police requested extended detention to prevent further protests.