Home rss national malayalam പുതിയ വാർത്ത അസമില്‍ കൊല്‍ക്കത്ത – സൈറാങ് എക്‌സ്പ്രസ് പാളം തെറ്റി; നാല് യാത്രക്കാര്‍ക്ക് പരിക്ക്

അസമില്‍ കൊല്‍ക്കത്ത – സൈറാങ് എക്‌സ്പ്രസ് പാളം തെറ്റി; നാല് യാത്രക്കാര്‍ക്ക് പരിക്ക്

2
0

Source :- SIRAJLIVE NEWS

ദിസ്പൂര്‍|അസമില്‍ കൊല്‍ക്കത്ത – സൈറാങ് എക്‌സ്പ്രസിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. സംഭവത്തില്‍ നാല് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റു. ഇന്ന് രാവിലെ 6.54ന് ദിഗാരു റെയില്‍വേ സ്റ്റേഷനിലാണ് അപകടമുണ്ടായതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

മറ്റൊരു ട്രെയിനിന് കടന്നുപോകാന്‍ വഴി നല്‍കുന്നതിനിടെ സ്റ്റേഷനിലേക്ക് പ്രവേശിച്ച ട്രെയിനിന്റെ വേഗം നിയന്ത്രിക്കാനാകാതെ പോയതാണ് അപകടത്തിന് കാരണമെന്ന് റെയില്‍വേ അറിയിച്ചു. അപകടത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ലോക്കോ ബ്രേക്കിങ് സംവിധാനം പ്രവര്‍ത്തിച്ചില്ലെന്നാണ് സൂചന.

യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാന്‍ പകരം ട്രെയിന്‍ ഏര്‍പ്പെടുത്തി. രക്ഷാപ്രവര്‍ത്തനം അവസാനിച്ചു. റെയില്‍വേ ജനറല്‍ മാനേജരും ഉന്നത ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Content Highlights: The engine and five coaches of the Kolkata-Sairang Express derailed at Digaru railway station in Assam. Four passengers suffered minor injuries in the accident that occurred around 6:54 AM. Railway authorities cited speed control failure during track yield as the preliminary cause of derailment.