Home rss national malayalam പുതിയ വാർത്ത ആഗോള പങ്കാളിത്തത്തോടെ റിയാദ് എക്സ്പോ 2030 ലേക്ക്

ആഗോള പങ്കാളിത്തത്തോടെ റിയാദ് എക്സ്പോ 2030 ലേക്ക്

3
0

Source :- SIRAJLIVE NEWS

റിയാദ് /അറ്റ്ലാന്റ|2030-ൽ സഊദി  തലസ്ഥാനമായ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര എക്സ്പോയിൽ അമേരിക്കയുടെ ഔദ്യോഗിക പങ്കാളിത്തം ഉറപ്പാക്കുന്ന കരാറിൽ സഊദി അറേബ്യയും യുണൈറ്റഡ് സ്റ്റേറ്റ്സും ഒപ്പുവെച്ചു. അറ്റ്ലാന്റയിൽ നടന്ന ജി20 വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനിടയിൽ സഊദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാനും യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ ചരിത്രപരമായ കരാർ ഒപ്പുവെച്ചത്.

റിയാദ് എക്സ്പോ 2030-ൽ ലോകോത്തര നിലവാരത്തിലുള്ള യു.എസ് പവലിയൻ ഒരുക്കുന്നതിനുള്ള ആദ്യ ഔദ്യോഗിക പടിയാണ് ഈ കരാർ. ഈ പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തമാക്കാനും അമേരിക്കൻ വ്യവസായികൾക്ക് സഊദിയിൽ പുതിയ വാണിജ്യ അവസരങ്ങൾ തുറക്കാനും സഹായിക്കുമെന്ന് യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ വ്യക്തമാക്കി. യു.എസിലെ സഊദി  അംബാസഡർ റീമാ ബിൻത് ബന്ദർ രാജകുമാരിയും ചടങ്ങിൽ പങ്കെടുത്തു.

മിഡിൽ ഈസ്റ്റിലെ പ്രാദേശിക സംഭവവികാസങ്ങളും ഇരുനേതാക്കളും ചർച്ച ചെയ്തു. ഇറാഖ്, സുഡാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ചും ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണത്തെക്കുറിച്ചും വിദേശകാര്യ മന്ത്രിമാർ ആശയവിനിമയം നടത്തി. സഊദി  അറേബ്യയുടെ ആഗോള സാന്നിധ്യം വിളിച്ചോതുന്ന റിയാദ് എക്സ്പോ 2030, ‘മാറ്റത്തിന്റെ യുഗം: ദീർഘവീക്ഷണമുള്ള നാളേക്ക് ഒന്നിച്ച്’ എന്ന പ്രമേയത്തിൽ 2030 ഒക്ടോബർ 1 മുതൽ 2031 മാർച്ച് 31 വരെയാണ് അരങ്ങേറുന്നത്.

Content Highlights: Saudi Arabia and the US signed a landmark agreement confirming official US participation in Riyadh Expo 2030. The accord was signed by Saudi Foreign Minister Prince Faisal bin Farhan and US Secretary of State Marco Rubio at the G20 meeting in Atlanta to establish a world-class US pavilion.