Home rss national malayalam പുതിയ വാർത്ത ആഡംബര കാര്‍ വിപണി; ഒരു വര്‍ഷത്തിനകം മൂന്ന് ബ്രാന്‍ഡുകള്‍ കൂടി ഇന്ത്യയിലെത്തും

ആഡംബര കാര്‍ വിപണി; ഒരു വര്‍ഷത്തിനകം മൂന്ന് ബ്രാന്‍ഡുകള്‍ കൂടി ഇന്ത്യയിലെത്തും

3
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി | ഇന്ത്യയിലെ ആഡംബര കാര്‍ വിപണിയിലേക്ക് ഒരു വര്‍ഷത്തിനകമെത്തുക മൂന്ന് പുതിയ ബ്രാന്‍ഡുകള്‍. നിലവിലുള്ള പ്രമുഖ ബ്രാന്‍ഡുകളില്‍ നിന്നും മറ്റൊരു ബ്രാന്‍ഡിലേക്ക് മാറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്.

കാലങ്ങളായി ടാറ്റ കാത്തിരുന്ന ആഡംബര വാഹന വിപണിയിലേക്കുള്ള പുതിയ ചുവടുവപ്പാണ് 2027ല്‍ പുറത്തിറങ്ങുന്ന അവിന്യ ബ്രാന്‍ഡ്. ചെറി ജെ എല്‍ ആര്‍ ഫ്രീലാന്‍ഡര്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി നിര്‍മിക്കുന്ന എസ് യു വിയായിരിക്കും ഇതിലെ ആദ്യ വാഹനം. പെട്രോള്‍, ഹൈബ്രിഡ്, ഇലക്ട്രിക് തുടങ്ങിയവയില്‍ ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടൊയോട്ട ലെക്സസ് ബ്രാന്‍ഡ് കാറുകള്‍ വില്‍ക്കാന്‍ ഉപയോഗിച്ച രീതിയായ ബോട്ടീക്ക് ശൈലിയിലുള്ള പ്രത്യേക ഷോറൂമുകളിലായിരിക്കും അവിന്യയുടെ വില്‍പനയും നടക്കുക.

മെര്‍സിഡസ് ബെന്‍സ്, ഓഡി, ബി എം ഡബ്ല്യു തുടങ്ങിയ ബ്രാന്‍ഡുകളെ പരിഗണിക്കുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ജെന്‍സിസിയിലൂടെ ആഡംബര വാഹന വിപണിയിലേക്കുള്ള ഹുണ്ടായിയുടെ ചുവടുവെപ്പ്. അവിന്യയെ പോലെ തന്നെ പ്രത്യേക ഷോറൂമുകളിലായിരിക്കും ഇതിന്റെയും വില്‍പനയെന്ന് പ്രതീക്ഷിക്കുന്നു. ഓഡി ക്യു 7, ബി എം ഡബ്ല്യു എക്സ് 5, മെഴ്‌സിഡസ് ബെന്‍സ് ജി എല്‍ ഇ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കുന്ന 80 ലക്ഷം മുതല്‍ ഒരുകോടി രൂപ വരെ വില പ്രതീക്ഷിക്കുന്ന ജി വി 80, ജി വി 80 കൂപ്പെ എന്നീ എസ് യു വികള്‍ ആയിരിക്കും ഇതില്‍ നിന്നും പുറത്തിറങ്ങുന്ന ആദ്യ മോഡലുകള്‍.

ബി വൈ ഡിയുടെ ഡെന്‍സയാണ് ഈ പട്ടികയിലെ ഏറ്റവും പുതിയ താരം. ഡി 9 ഹൈബ്രിഡ് എം പി വിയായിരിക്കും ഇതിന് നേതൃത്വം നല്‍കുക. എം ജി 9, കിയ കാര്‍ണിവല്‍ ഹൈബ്രിഡ്, ടൊയോട്ട വെല്‍ഫയര്‍, ലെക്സസ് എല്‍ എം തുടങ്ങിയ വാഹനങ്ങളെയാകും ഇത് ലക്ഷ്യമിടുന്നത്. ആഡംബരത്തിനൊപ്പം പരിസ്ഥിതി സൗഹൃദവുമായതിനാല്‍ സിനിമാ രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്കിടയില്‍ ഇത്തരം വാഹനങ്ങള്‍ക്ക് വലിയ സ്വീകാര്യത ലഭിച്ചിട്ടുണ്ട്.

Content Highlights:
India’s luxury car market is set to expand as three major global automotive brands prepare to launch within a year. The entry of these new players reflects the surging domestic demand for premium vehicles across the country. This expansion is expected to boost competition and drive revenue growth.