Source :- SIRAJLIVE NEWS
കൊച്ചി | ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണായ iPhone Duo-യുടെ ഇന്ത്യയിലെ ആദ്യ വില്‍പ്പന കൊച്ചി മറൈന്‍ ഡ്രൈവിലെ മൈജി ഫ്യൂച്ചര്‍ എപിക് ഷോറൂമില്‍ നടന്നു. ചടങ്ങില്‍ പ്രശസ്ത സിനിമാതാരം കൈലാഷ് മുഖ്യാതിഥിയായി പങ്കെടുത്തു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഏറ്റവുമാദ്യം ജനങ്ങളിലേക്ക് എത്തിക്കുന്ന മൈജി, നേരത്തെ കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച വിസ്മയകരമായ Sky Reveal-ലൂടെ iPhone Duo-യുടെ ഓള് ഇന്ത്യ ലോഞ്ച് നടത്തിയിരുന്നു.
ആപ്പിളിന്റെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണായ iPhone Duo, ഐഫോണ്‍ നിരയിലെ ഏറ്റവും വലിയ ഡിസ്പ്ലേയും മടക്കാവുന്ന ഡിസൈനും ഒരുമിക്കുന്ന പുതിയ തലമുറ സ്മാര്‍ട്ട് ഫോണാണ്. തുറക്കുമ്പോള്‍ 7.6 ഇഞ്ച് ഇന്റര്‍ ഡിസ്പ്ലേയും മടക്കിയ നിലയില്‍ 5.4 ഇഞ്ച് ഔട്ടര്‍ ഡിസ്പ്ലേയുമാണ് ഫോണിലുള്ളത്. വലിയ സ്ക്രീനില്‍ വീഡിയോകള്‍ കാണാനും ഗെയിമുകള്‍ ആസ്വദിക്കാനും ഒരേസമയം ഒന്നിലധികം ആപ്പുകള്‍ ഉപയോഗിക്കാനും സാധിക്കുന്ന വിധത്തിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ടൈറ്റാനിയം ഫ്രെയിമും കൃത്യതയോടെ രൂപകല്‍പ്പന ചെയ്ത ഹിഞ്ചും ഫോണിന്റെ പ്രീമിയം ഡിസൈനിനും ദൃഢതയ്ക്കും മാറ്റുകൂട്ടുന്നു.
കരുത്തുറ്റ പ്രകടനത്തിനായി A20 Pro ചിപ്പും മികച്ച ഊര്ജക്ഷമതയ്ക്കായി ഡ്യുവല്‍ ബാറ്ററി സംവിധാനവും ഫോണിലുണ്ട്. 48MP ഡ്യുവല്‍ ഫ്യൂഷന്‍ ക്യാമറ സംവിധാനത്തിലൂടെ ഉയര്‍ന്ന നിലവാരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പകര്‍ത്താം. പുതിയ ശഛട അനുഭവങ്ങളും ആപ്പിളിന്റെ അക സവിശേഷതകളും മള്‍ട്ടിടാസ്കിങ് സൗകര്യങ്ങളും ചേര്‍ന്ന് വ്യക്തിഗത ഉപയോഗത്തിനും പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കും ഒരുപോലെ അനുയോജ്യമായ അനുഭവമാണ് iPhone Duo സമ്മാനിക്കുന്നത്.
ഇന്ത്യയിലെ ആപ്പിളിന്റെ പ്രധാന റീട്ടെയില്‍ പാര്‍ട്ണര്‍ എന്ന നിലയില്‍ ഐ ഫോണ്‍ ഡ്യുവോക്ക് സ്പെഷ്യല്‍ ഓഫറുകളും സൗകര്യപ്രദമായ ഇ എം ഐ പ്ലാനുകളും മൈജി നല്‍കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9249 001 001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Content Highlights: Apple’s first foldable smartphone, iPhone Duo, held its first sale in India at myG Future Epic showroom in Kochi. The event was attended by actor Kailash as chief guest. Featuring an A20 Pro chip and a 7.6-inch inner display, myG offers special EMI options for buyers.



