Source :- SIRAJLIVE NEWS
തിരുവനന്തപുരം | ഭരണം തുടങ്ങി രണ്ടുമാസം പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് ആരോഗ്യമന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവെച്ചു. അഡി. പ്രൈവറ്റ് സെക്രട്ടറി ശ്രീലാല്‍, അസി. പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവരാണ് രാജിവെച്ചത്.
രാജിക്കു പിന്നില്‍ ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഇവര്‍ക്ക് പകരം ആളെ നിയോഗിച്ചിട്ടുണ്ട്. പനിയും പകര്‍ച്ചവ്യാധികളും പടരുന്നതും പ്രതിരോധ സംവിധാനങ്ങള്‍ പാളിയതും ആരോഗ്യ ഡയറക്ടറുടെ സ്ഥലംമാറ്റമുണ്ടാക്കിയ വിവാദവും ഉള്‍പ്പെടെ കെ മുരളീധരന്‍ മന്ത്രിയായതിനു ശേഷം ആരോഗ്യ വകുപ്പ് വിവാദത്തിന്റെ നടുവിലായിരുന്നു.
Content Highlights:
Two personal staff members of Kerala Health Minister K Muralidharan have resigned within two months of taking office. Additional Private Secretary Sreelal and Assistant Private Secretary Govindaraj cited personal reasons for their exit. The resignations come amid ongoing controversies hitting the state health department.




