Home LATEST NEWS malyalam പുതിയ വാർത്ത ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് കസാര കളി; പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു

ആരോഗ്യ വകുപ്പ് ആസ്ഥാനത്ത് കസാര കളി; പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | മാരകമായ പല വിധം പനികളും പകര്‍ച്ചവ്യാധികളും കേരളത്തെ ഭീതിയിലാക്കിയിരിക്കെ ആരോഗ്യ വകുപ്പ് ആസ്ഥാനത്തെ കസാര കളി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തകിടം മറിക്കുന്നു. തലസ്ഥാനത്ത് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ആസ്ഥാനത്ത് ഇന്നു നിര്‍ണായകമായ പകര്‍ച്ചവ്യാധി പ്രതിരോഗ യോഗങ്ങള്‍ മുടങ്ങി. രോഗ പ്രതിരോധത്തിന് ചുമതലപ്പെട്ട ഹൈ പവര്‍ കമ്മിറ്റി ചെയര്‍മാന്‍ യോഗത്തിന് എത്താത്തതിനെ തുടര്‍ന്ന് ഇന്ന് ഡി എച്ച് എസ് ആസ്ഥാനത്ത് വിളിച്ച യോഗവും മുടങ്ങി.

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ഡോ. കെ ജെ റീനയെ മാറ്റിയത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തത് ഇന്നലെയാണ്. വെള്ളിയാഴ്ച രാവിലെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവുമായെത്തിയ ഡോ. റീനയ്ക്ക് ഡോ മീനാക്ഷി മാറാത്തതിനാല്‍ ഡി എച്ച് എസിന്റെ കസേരയിലിരിക്കാനായില്ല. ഇതോടെ, റീനയും ഓഫിസില്‍ തുടര്‍ന്നു. ഇരുവരുടെയും തര്‍ക്കം മൂത്തതോടെയാണ് ഡി എച്ച് എസില്‍ നടക്കാനിരുന്ന പകര്‍ച്ചവ്യാധി പ്രതിരോധ യോഗം മുടങ്ങിയത്.

അതിനിടെ, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചു. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവിനെതിരെയാണ് ഹരജി.

പകര്‍ച്ചവ്യാധികള്‍ പടരുന്നതിനിടെ 15 ദിവസത്തെ ലീവിന് അപേക്ഷിച്ചതിനാലാണ് സ്ഥലംമാറ്റിയതെന്നായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്‍ ആദ്യം പ്രതികരിച്ചത്. സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാത്തതിനാലാണ് റീനയെ സ്ഥാനത്ത് നിന്ന് മാറ്റിയതെന്നായിരുന്നു പിന്നീടുള്ള വിശദീകരണം. എറണാകുളം പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ഡയറക്ടറായിട്ടാണ് റീനയെ മാറ്റി നിയമിച്ചത്. ഇതിനെതിരെയാണ് റീന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നത്. 15 അവധിക്ക് അപേക്ഷിച്ചെങ്കില്‍ അതിന്റെ രേഖ പുറത്തുവിടാന്‍ ഡോ. റീന മന്ത്രിയെ വെല്ലുവിളിച്ചിരുന്നു. അവധിക്ക് അപേക്ഷിച്ചില്ലെന്നും റീന ട്രൈബ്യൂണലിന് മുന്നില്‍ വ്യക്തമാക്കയതോടെയാണ് ഉത്തരവ് സ്റ്റേ ചെയ്തിരിക്കുന്നത്. ഇതിനെതിരെയാണ് ആരോഗ്യ വകുപ്പ് ഹൈക്കോടതിയിലേക്ക് നീങ്ങിയത്.

വെള്ളിയാഴ്ച രാവിലെ 9.30ഓടെ ട്രിബ്യൂണല്‍ ഉത്തരവുമായി ഡോ. റീന ഡി എച്ച് എസ് ആസ്ഥാനത്ത് എത്തിയിരുന്നു. പകരം ചുമതലയുള്ള ഡോ. മീനാക്ഷി അതിനും മുന്നേ ഓഫീസിലെത്തിയതിനാല്‍ ഡോ. റീന ട്രൈബ്യൂണല്‍ ഉത്തരവ് കാണിച്ചെങ്കിലും ഡോ. മീനാക്ഷി കസേര ഒഴിഞ്ഞില്ല. സര്‍ക്കാര്‍ ഉത്തരവിറക്കിയാലേ മാറാനാകൂ എന്ന് നിലപാടെടുത്ത് ജോലി തുടര്‍ന്നു. ഡോ.റീന, ഓഫീസ് സമയം മുഴുവന്‍ എതിര്‍വശത്തെ കസേരയിലിരുന്നു. റീന പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഡോ.മീനാക്ഷി കസേരയില്‍ നിന്ന് എഴുന്നേറ്റത്. ഉച്ചയ്ക്ക് ശേഷവും പഴയ ഡി എച്ച് എസും പുതിയ ഡി എച്ച എസും മുഖാമുഖം കസേരകളില്‍ ഇരുന്നു. ഓഫീസ് സമയം കഴിഞ്ഞാണ് ഡോ.റീന പുറത്തിറങ്ങിയത്.

Content Highlights:
A leadership dispute at the Kerala Health Department headquarters has led to the cancellation of crucial infectious disease prevention meetings amid a spike in fevers. Dr. K J Reena returned with a tribunal stay order against her transfer, but interim head Dr. Meenakshi refused to vacate the DHS chair. The state government has moved the High Court against the tribunal’s interim stay order.