Home rss national malayalam പുതിയ വാർത്ത ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു

2
0

Source :- SIRAJLIVE NEWS

ആലപ്പുഴ| ചേര്‍ത്തല- അരൂക്കുറ്റി റോഡില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു. പള്ളിപ്പുറം ആറാം മൈലിന് സമീപം ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആര്‍ക്കും പരുക്കില്ല.

ആലപ്പുഴ മുഹമ്മ സ്വദേശിയുടെതാണ് വാഹനം. വാഹനത്തിന്റെ മുന്‍ഭാഗം പൂര്‍ണമായി കത്തി നശിച്ചു. ചേര്‍ത്തലയില്‍നിന്ന് അഗ്നിശമന സേന എത്തി തീ അണച്ചു. എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനം.

Content Highlights:
A jeep caught fire on the Cherthala-Arookkutty road near Pallippuram 6th Mile around 11 AM today. The front portion of the vehicle, belonging to a Muhamma native, was fully destroyed. Fire force units from Cherthala arrived promptly and extinguished the fire, avoiding any casualties.