Home rss national malayalam പുതിയ വാർത്ത ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു

ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ മരിച്ചു

2
0

Source :- SIRAJLIVE NEWS

ആലപ്പുഴ|ആലപ്പുഴയില്‍ മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ക്ക് ഗുരുതര പരിക്ക്. ആലപ്പുഴ കൈചൂണ്ടിമുക്കില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിച്ചിരുന്ന മൂന്ന് പേരും 25 വയസില്‍ താഴെയുള്ളവരാണെന്ന് പോലീസ് അറിയിച്ചു.

അമിത വേഗതയിലായിരുന്ന വാഹനം നിയന്ത്രണം തെറ്റി മറ്റൊരു വാഹനത്തില്‍ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് പേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റയാളെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബൈക്കിന്റെ യഥാര്‍ത്ഥ ഉടമയുമായി പോലീസ് ബന്ധപ്പെട്ടിട്ടുണ്ട്. ബൈക്ക് മറ്റൊരാളുടെ കയ്യിലായിരുന്നുവെന്നാണ് പോലീസിനോട് ഇയാള്‍ പറഞ്ഞത്. ബൈക്ക് മോഷണം പോയത് എപ്പോഴാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. അപകടത്തിന് തൊട്ടുമുമ്പും സംഘം മോഷണം നടത്തിയതായി സംശയമുണ്ട്. 25 പാക്കറ്റ് സിഗററ്റ് അപകടസ്ഥലത്തുനിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

Content Highlights:
Two youths died and one was critically injured in a road accident involving a stolen bike at Kaichoondimukku in Alappuzha. The speeding bike lost control and crashed into another vehicle early morning. Police recovered 25 cigarette packets from the site and suspect a theft prior to the crash.