Source :- SIRAJLIVE NEWS
ഇടുക്കി|കോണ്‍ഗ്രസ് നേതാവും ഇടുക്കി മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു. 87 വയസ്സായിരുന്നു. ഇടുക്കിയിലെ ആദ്യ ഡിസിസി പ്രസിഡന്റായിരുന്നു ജോസ് കുറ്റിയാനി. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഇന്ന് രാവിലെ 11ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം
നാളെയായിരിക്കുമെന്നാണ് വിവരം.
ജോസ് കുറ്റിയാനി ദീര്‍ഘകാലം എഐസിസി അംഗവും കെപിസിസി നിര്‍വാഹക സമിതി അംഗവുമായിരുന്നു. ഇടക്കാലത്ത് അച്ചടക്ക നടപടിയെ തുടര്‍ന്ന് പാര്‍ട്ടിക്ക് പുറത്തു പോയ ജോസ് കുറ്റിയാനി 2022ല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു. 2009ല്‍ എന്‍ സി പി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയായി ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നു.
Content Highlights:
Former Idukki MLA and Congress leader Jose Kuttiyani passed away at the age of 87. He was the first DCC president of Idukki and served as a longtime AICC member. He passed away at Kolenchery Medical Mission Hospital due to age-related ailments.




