Home rss national malayalam പുതിയ വാർത്ത ‘ഇത് നീതിയുക്തമായ വിചാരണയായിരുന്നോയെന്ന് പരിശോധിക്കണം’; സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സുപ്രീം കോടതി

‘ഇത് നീതിയുക്തമായ വിചാരണയായിരുന്നോയെന്ന് പരിശോധിക്കണം’; സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ സുപ്രീം കോടതി

2
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി |  സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ 21 പോലീസുകാര്‍ ഉള്‍പ്പെടെ 22 പ്രതികളെ വെറുതെവിട്ട ബോംബെ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതി നോട്ടീസ് അയച്ചു.ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് കുറ്റവിമുക്തരാക്കപ്പെട്ടവരില്‍ നിന്ന് മറുപടി തേടിയത്. വിചാരണയില്‍ 92 സാക്ഷികള്‍ കൂറുമാറിയതില്‍ ബെഞ്ച് ആശങ്ക പ്രകടിപ്പിച്ചു. ഇത് നീതിയുക്തമായ വിചാരണയായിരുന്നോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു.കേസിന്റെ പൂര്‍ണ്ണമായ റെക്കോര്‍ഡുകള്‍ വിളിച്ചുവരുത്തുന്നില്ല. എന്നാല്‍, നിര്‍ണായകമെന്ന് തോന്നുന്ന മൂന്നോ നാലോ സാക്ഷിമൊഴികള്‍ ഹാജരാക്കണം. വെറുതെവിട്ട വിധി കോടതി പരിശോധിക്കും. ചില സാക്ഷി മൊഴികള്‍ പരിശോധിക്കണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി

അതേസമയം, ഈ കേസില്‍ അമിത് ഷായെ കുറ്റവിമുക്തനാക്കഹൈക്കോടതി വിധിയുടെ 43-ാം ഖണ്ഡികയിലെ കാര്യങ്ങള്‍ സുപ്രീം കോടതി പരിശോധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്തും ജസ്റ്റിസ് ബാഗ്ചിയും വ്യക്തമാക്കി.

പ്രോസിക്യൂഷന്‍ കേസ് പ്രകാരം, 2005-ല്‍ ഹൈദരാബാദില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് ബസില്‍ യാത്ര ചെയ്യുകയായിരുന്ന സൊഹ്റാബുദ്ദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ ബി, സഹായി തുള്‍സിറാം പ്രജാപതി എന്നിവരെ ഒരു സംഘം പൊലീസുകാര്‍ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അഹമ്മദാബാദിന് സമീപം നടന്ന ഏറ്റുമുട്ടലില്‍ സൊഹ്റാബുദ്ദീന്‍ ഷെയ്ഖ് കൊല്ലപ്പെട്ടതായി പോലീസ് അറിയിച്ചു. മൂന്ന് ദിവസത്തിന് ശേഷം ഭാര്യ കൗസര്‍ബിയും കൊല്ലപ്പെട്ടു. സൊഹാരാബുദ്ദീന്റെ സഹായിയായ പ്രജാപതി 2006-ല്‍ ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.കേസില്‍ 2018 ഡിസംബറില്‍, 22 പ്രതികളെയും സിബിഐ പ്രത്യേക കോടതി വെറുതെവിട്ടിരുന്നു. ഇതിനെതിരെ സൊഹ്റാബുദ്ദീന്റെ സഹോദരങ്ങള്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതി 2026 മെയില്‍ കീഴ്‌ക്കോടതി വിധി ശരിവെച്ചത്.

Content Highlights: The Supreme Court issued notices to 22 acquitted individuals, including 21 policemen, in the Sohrabuddin Sheikh fake encounter case. A bench led by Chief Justice Surya Kant raised concerns over 92 hostile witnesses and questioned trial fairness. The court will examine key witness testimonies.