Home rss national malayalam പുതിയ വാർത്ത ഇന്തോനേഷ്യയിലെ ഭൂചലനത്തിൽ മരണം 51 ആയി; കനത്ത നാശനഷ്ടം; അഭയാർഥികളായി ആയിരങ്ങൾ

ഇന്തോനേഷ്യയിലെ ഭൂചലനത്തിൽ മരണം 51 ആയി; കനത്ത നാശനഷ്ടം; അഭയാർഥികളായി ആയിരങ്ങൾ

3
0

Source :- SIRAJLIVE NEWS

ജക്കാർത്ത | കിഴക്കൻ ഇന്തോനേഷ്യയിലുണ്ടായ ശക്തമായ ഭൂകമ്പത്തിൽ (Natural Disaster and Disaster Relief) മരണസംഖ്യ ഉയരുന്നു. ഇതുവരെ 51 പേർ കൊല്ലപ്പെടുകയും അയ്യായിരത്തോളം ആളുകൾ അഭയാർഥികളാവുകളയും ചെയ്തതായി റിപ്പോർട്ടുകൾ പറയുന്നു. ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 5:58 നാണ് റിച്ചർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത്. ഈസ്റ്റ് നുസ തെങ്കാര പ്രവിശ്യയിലെ ഫ്ലോറസ് ദ്വീപിലുള്ള എൻഡെ നഗരത്തിന് 68 കിലോമീറ്റർ വടക്ക് വടക്കുപടിഞ്ഞാറായി 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യു എസ് ജിയോളജിക്കൽ സർവേ (USGS) വ്യക്തമാക്കി.

ഭൂകമ്പത്തെ തുടർന്ന് 341 ഓളം തുടർചലനങ്ങൾ (Aftershocks) രേഖപ്പെടുത്തിയിട്ടുണ്ട്. ദുരന്തത്തിൽ 36 പേർക്ക് ഗുരുതരമായും 77 പേർക്ക് നിസ്സാരമായും പരിക്കേറ്റതായി ഡെപ്യൂട്ടി ഹെൽത്ത് മിനിസ്റ്റർ ബെഞ്ചമിൻ പൗലസ് ഒക്ടാവിയാനസ് അറിയിച്ചു. കനത്ത ആഘാതമുണ്ടായ സിക്ക റെജൻസിയിൽ നിന്ന് 3,300 ലധികം ആളുകൾ വീടുകളിൽ നിന്ന് പലായനം ചെയ്യുകയോ ഒറ്റപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇവർ സ്പോർട്സ് അറീനകളിൽ താൽക്കാലിക അഭയം തേടിയിരിക്കുകയാണ്.

ദുരന്തത്തിൽ പതിനായിരക്കണക്കിന് ആളുകൾക്ക് വീടുകൾ നഷ്ടപ്പെട്ടു. പോർട്ട് ടൗണായ മൗമേരെയിൽ പലരും തകർന്നുവീണ വീടുകൾക്ക് പുറത്ത് താൽക്കാലിക ടെന്റുകളിലാണ് കഴിയുന്നത്. റുട്ടെങ് ആശുപത്രിക്ക് മുന്നിൽ നിർമ്മിച്ച താൽക്കാലിക മെഡിക്കൽ ക്യാമ്പുകളിലാണ് പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നത്. ദുരന്തബാധിത പ്രദേശങ്ങളിൽ ഭൂരിഭാഗം ആളുകളും വീടുകൾക്കുള്ളിൽ കഴിയാൻ ഭയന്ന് പുറത്താണ് രാത്രി കഴിച്ചുകൂട്ടിയത്.

നാഗെകിയോ റെജൻസിയിൽ 157 വീടുകൾ പൂർണ്ണമായും തകരുകയും ഇരുനൂറോളം വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തതായി ബി എ എൻ പി ബി മേധാവി ലഫ്റ്റനന്റ് ജനറൽ സുഹര്യന്തോ അറിയിച്ചു. ഈ പ്രദേശത്ത് നിന്ന് രണ്ടായിരത്തോളം പേരെ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ പ്രകൃതി കാരണം രക്ഷാപ്രവർത്തനം ദുഷ്കരമായതിനാൽ മൂന്ന് ഹെലികോപ്റ്ററുകളും ഒരു രക്ഷാപ്രവർത്തന കപ്പലും വിന്യസിച്ചിട്ടുണ്ട്.

രുട്ടി പ്രവിശ്യയിൽ വൻ നാശനഷ്ടങ്ങളും കെട്ടിടങ്ങൾ തളർന്നുവീഴലും ഉണ്ടായിട്ടുണ്ട്. മണ്ണടിച്ചിൽ മൂലം റോഡുകൾ തടസ്സപ്പെടുകയും വാർത്താവിനിമയ ബന്ധങ്ങൾ ത തകരാറിലാവുകയും ചെയ്തതോടെ രക്ഷാപ്രവർത്തകർക്ക് ദുരന്തമേഖലകളിലേക്ക് എത്തുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇവിടേക്ക് ഫെറി മാർഗ്ഗം സംഘത്തെ എത്തിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ട്.

ആകെ 3,500 ഓളം സൈനികരെയും പോലീസുകാരെയും മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്ന് കാബിനറ്റ് സെക്രട്ടറി ടെഡി ഇന്ദ്ര വിജയ പറഞ്ഞു. ആയിരത്തി നാനൂറോളം വീടുകൾ തകരുകയും വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് 20 പെട്രോൾ പമ്പുകളുടെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തിട്ടുണ്ട്. സാഹചര്യം നേരിടാൻ ഈസ്റ്റ് നുസ തെങ്കാരയിൽ എമർജൻസി പ്രഖ്യാപിക്കുന്ന കാര്യം അധികൃതരുടെ പരിഗണനയിലാണ്.

ഭൂകമ്പത്തിന് തൊട്ടുപിന്നാലെ പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു. തുടർച്ചലനങ്ങൾ ദിവസങ്ങളോളം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശങ്ങളിൽ നിന്നും തകർന്ന കെട്ടിടങ്ങളിൽ നിന്നും അകന്നുനിൽക്കാൻ പ്രദേശവാസികളോട് നിർദ്ദേശിച്ചിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നുമാണ് റിപ്പോർട്ടുകൾ.

Content Highlights

A powerful 7.7 magnitude earthquake struck Flores Island in eastern Indonesia, killing at least 51 people and injuring over 100 others. Over 5,000 residents have been displaced as hundreds of homes were damaged or destroyed. Emergency and military personnel are deploying boats and helicopters to conduct rescue operations amid landslides and power outages.