Home rss national malayalam പുതിയ വാർത്ത ഇന്ത്യക്ക് കനത്ത തിരിച്ചടി; ഉപരോധ ബില്ലില്‍ ട്രംപ് ഒപ്പുവച്ചു

ഇന്ത്യക്ക് കനത്ത തിരിച്ചടി; ഉപരോധ ബില്ലില്‍ ട്രംപ് ഒപ്പുവച്ചു

2
0

Source :- SIRAJLIVE NEWS

വാഷിങ്ടണ്‍ | ഇന്ത്യക്കു കനത്ത തിരിച്ചടിയാവുന്ന ഉപരോധ ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പു വച്ചു. റഷ്യയ്ക്കും ഇറാനുമേലുള്ള ഉപരോധ ബില്‍, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങള്‍ക്കു മേല്‍ 100 ശതമാനം വരെ തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരം നല്‍കുന്നു.

ഇറാനുമേല്‍ നിലവിലുള്ള അമേരിക്കയുടെ ഉപരോധം 2031 വരെ നീട്ടാന്‍ ബില്‍ വ്യവസ്ഥ ചെയ്യുന്നു. ബില്‍ സെനറ്റില്‍ 11 എതിരെ 86 വോട്ടുകള്‍ക്കും ജനപ്രതിനിധി സഭയില്‍ 159-ന് എതിരെ 262 വോട്ടുകള്‍ക്കും പാസ്സായിരുന്നു. വ്യാജ വാര്‍ത്തകള്‍ നിരന്തരം റിപ്പോര്‍ട്ട് ചെയ്യുന്നുവെന്നാരോപിച്ച് സി എന്‍ എന്‍, എം എസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമങ്ങളെ വൈറ്റ് ഹൗസ് റിപ്പോര്‍ട്ടിങ്ങില്‍ നിന്ന് വിലക്കിയതായും ട്രംപ് വ്യക്തമാക്കി.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ നൂറ് ശതമാനം അധിക തീരുവ ചുമത്താനുള്ള യു എസ് നീക്കത്തിന് എതിരെ ഇന്ത്യ നിലപാട് കടുപ്പിക്കുകയാണ്. തീരുവ ഭീഷണിയെ മറികടക്കാന്‍ പുതിയ സാധ്യതകള്‍ തേടി വിവിധ ലോകരാജ്യ സംഘടനകളുമായും രാജ്യങ്ങളുമായും ഇന്ത്യയുടെ ചര്‍ച്ച പുരോഗമിക്കുകയാണ്. യൂറോപ്യന്‍ യൂണിയനുമായി സഹകരിച്ചുകൊണ്ടുള്ള സൗജന്യ വ്യാപാര കരാറും വിവിധ രാജ്യങ്ങളുമായുള്ള വ്യവസായ, വാണിജ്യ സഹകരണത്തിലുമാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

അമേരിക്കന്‍ വിപണിയടഞ്ഞാല്‍ കയറ്റുമതി ഉത്പന്നങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളിലാണ് ചര്‍ച്ച പുരോഗമിക്കുന്നത്. ഇന്ത്യക്ക് പ്രാധാന്യം ഊര്‍ജ സുരക്ഷയെന്നും റഷ്യന്‍ എണ്ണ വാങ്ങുന്നത് തുടരുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. അമേരിക്കന്‍ വിപണിയിലേക്കുള്ള പ്രവേശനം കടുപ്പമായാല്‍ മറ്റ് വഴികളിലൂടെ കച്ചവടം തുടരും. തിരിച്ചടി നേരിട്ടാല്‍ ഇന്ധന വില വര്‍ധിപ്പിക്കാതെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് താത്കാലിക ഇളവുകള്‍ നല്‍കുന്ന കാര്യവും ഇന്ത്യ ആലോചിക്കുന്നു.

Content Highlights: US President Donald Trump signed a major sanctions bill granting authority to impose up to 100 percent tariffs on nations buying oil from Russia. The legislation extends sanctions on Iran until 2031 and comes as Trump announced White House bans on news outlets CNN, MS NOW, and Politico. India stated it will prioritize its national energy security, continue importing Russian oil, and explore alternative trade arrangements