Home rss national malayalam പുതിയ വാർത്ത ഇന്ത്യന്‍ വിമാന കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി; പ്രതിസന്ധിയില്‍ പ്രവാസികളെ ചേര്‍ത്തുപിടിച്ച് സഊദി

ഇന്ത്യന്‍ വിമാന കമ്പനികള്‍ സര്‍വീസുകള്‍ റദ്ദാക്കി; പ്രതിസന്ധിയില്‍ പ്രവാസികളെ ചേര്‍ത്തുപിടിച്ച് സഊദി

3
0

Source :- SIRAJLIVE NEWS

ദമാം  | പശ്ചിമേഷ്യന്‍ മേഖലയിലെ നിലവിലെ സുരക്ഷാ സാഹചര്യങ്ങളെയും വ്യോമപാത നിയന്ത്രണങ്ങളെയും തുടര്‍ന്ന് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ആകാശ എയര്‍ എന്നീ പ്രമുഖ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സഊദി അറേബ്യയിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച സാഹചര്യത്തില്‍ യാത്രാ പ്രതിസന്ധിയിലായ പ്രവാസികള്‍ക്കും ഉംറ തീര്‍ത്ഥാടകര്‍ക്കും വലിയ ആശ്വാസമേകി യാത്രാക്ലേശം പരിഹരിക്കാന്‍ കൂടുതല്‍ അധിക സര്‍വീസുകളുമായി സഊദി വിമാനക്കമ്പനികള്‍ രംഗത്തെത്തി.

എയര്‍ ഇന്ത്യയും , എയര്‍ ഇന്ത്യ എക്‌സ്പ്രസും ജിദ്ദ, റിയാദ്, ദമാം എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും നവംബര്‍ 14 വരെ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചു. ഒക്ടോബര്‍ 30-നോ അതിന് മുമ്പോ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് ഒരൊറ്റ തവണ സൗജന്യമായി നവംബര്‍ 29 വരെയുള്ള തീയതികളിലേക്ക് ടിക്കറ്റ് റീഷെഡ്യൂള്‍ ചെയ്യാനോ അല്ലെങ്കില്‍ മുഴുവന്‍ തുകയും റീഫണ്ടായി നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. ഇന്‍ഡിഗോ റിയാദ്, ജിദ്ദ, ദമാം , മദീന സര്‍വീസുകള്‍ നവംബര്‍ 14 വരെയും ആകാശ എയര്‍ ജിദ്ദയിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 18 വരെയും റിയാദിലേക്കുള്ള സര്‍വീസുകള്‍ നവംബര്‍ 30 വരെയും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി കമ്പനി അറിയിച്ചു.

ഇന്ത്യക്കാര്‍ക്ക് തുണയായി സഊദി വിമാനക്കമ്പനികള്‍:

ഇന്ത്യന്‍ കമ്പനികള്‍ സര്‍വീസ് നിര്‍ത്തിയതോടെ യാത്രക്കാര്‍ നേരിടുന്ന കടുത്ത ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സഊദി ബഡ്ജറ്റ് എയര്‍ലൈനായ ഫ്‌ലൈനാസ് (flynas) വിപുലമായ അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ വിമാനക്കമ്പനികള്‍ സഊദി സര്‍വീസുകള്‍ റദ്ദാക്കുന്നത് മൂലമുണ്ടായ യാത്രാ പ്രതിസന്ധിയില്‍, ഫ്‌ലൈനാസും മറ്റ് സഊദി വിമാനക്കമ്പനികളും ഇന്ത്യയിലേക്ക് ആഴ്ചയില്‍ 39 സര്‍വീസുകള്‍ നടത്തി പ്രവാസികള്‍ക്ക് ആശ്വാസമാകുന്നു. ദമാം , റിയാദ് എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലെ കോഴിക്കോട്, കൊച്ചി എന്നിവടങ്ങളിലേക്കും മുംബൈ, ഡല്‍ഹി, ലഖ്നൗ, ഹൈദരാബാദ് നഗരങ്ങളിലേക്കാണ് ഈ അധിക സര്‍വീസുകള്‍ ലഭ്യമാക്കിയിരിക്കുന്നത്

കിഴക്കന്‍ പ്രവിശ്യയിലെ ദമ്മാമില്‍ നിന്ന് കേരളത്തിലെ കോഴിക്കോട്, കൊച്ചി എന്നിവടങ്ങളിലേക്കും കൂടാതെ മുംബൈ, ഡല്‍ഹി, ലഖ്നൗ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് ഫ്‌ലൈനാസ് പുതിയ സര്‍വീസുകള്‍ നടത്തുന്നുണ്ട്, തലസ്ഥാനമായ റിയാദില്‍ നിന്ന് കോഴിക്കോട്, ഡല്‍ഹി, ഹൈദരാബാദ് സെക്ടറുകളിലേക്കും ഫ്‌ലൈനാസ് അധിക സര്‍വീസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.

സഊദി ദേശീയ വിമാനക്കമ്പനിയായ സഊദിയ ഉള്‍പ്പെടെയുള്ള മറ്റ് സഊദി എയര്‍ലൈനുകള്‍ ഇന്ത്യയിലേക്കുള്ള തങ്ങളുടെ സാധാരണ സര്‍വീസുകള്‍ തടസ്സമില്ലാതെ തുടര്‍ന്നുപോരുന്നുണ്ട്.
സഊദിയ ഗ്രൂപ്പിന് കീഴിലുള്ള വിമാനക്കമ്പനിയായ ഫ്‌ലൈഅദീല്‍ റിയാദില്‍ നിന്ന് ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളും ,പുതിയ വിമാനക്കമ്പനിയായ റിയാദ് എയര്‍, റിയാദില്‍ നിന്ന് മുംബൈയിലേക്ക് നേരിട്ടുള്ള രാജ്യാന്തര സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്.

നിലവിലെ അസാധാരണ സാഹചര്യത്തില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ വിമാനത്താവളങ്ങളിലേക്ക് തിരിക്കുന്നതിന് മുന്‍പായി തങ്ങളുടെ എയര്‍ലൈനുകളുടെ കസ്റ്റമര്‍ കെയര്‍ സെന്ററുകളുമായോ ഔദ്യോഗിക വെബ്സൈറ്റുകളുമായോ ബന്ധപ്പെട്ട് ഫ്‌ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

സഊദിയിലേക്കുള്ള ഇന്ത്യന്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത് ലക്ഷക്കണക്കിന് പ്രവാസികളെയും തീര്‍ത്ഥാടകരെയും കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.കൂടാതെ സഊദി അറേബ്യയില്‍ ഏറ്റവും വലിയ വിദേശി സമൂഹവും ഇന്ത്യക്കാരാണ് .ഉംറ സീസണ്‍ സജീവമായതിനാലും ഈ യാത്രാ പ്രതിസന്ധി സാധാരണക്കാരായ യാത്രക്കാര്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയും ആശങ്കയുമാണ് ഉണ്ടാക്കിയിരിക്കുന്നത്

Content Highlights: Indian airlines including Air India, IndiGo, and Akasa Air temporarily suspended services to Saudi Arabia due to West Asia airspace restrictions. To relieve trapped expats and Umrah pilgrims, Saudi budget carrier flynas and other regional airlines operate 39 extra weekly flights to Indian destinations like Kozhikode and Kochi. Authorities advised passengers to confirm flight status before heading to airports.