Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

ഇന്റലക്ച്വൽ ആകാൻ വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ലെന്നും ചുറ്റുപാടുകളെക്കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാലാണ് സംസാരിക്കുമ്പോൾ അത്തരത്തിൽ തോന്നുന്നതെന്നും നടി മീനാക്ഷി. കൈരളി ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു മീനാക്ഷിയുടെ പ്രതികരണം. ചുറ്റുമുള്ള കാര്യങ്ങളെക്കുറിച്ച് അറിയാൻ താൽപര്യമുള്ളയാളാണ് താനെന്നും അതുകൊണ്ടാണ് വിവിധ വിഷയങ്ങളിൽ അഭിപ്രായങ്ങൾ പറയുന്നതെന്നും മീനാക്ഷി വ്യക്തമാക്കി.
തന്റെ ചില അഭിപ്രായ പ്രകടനങ്ങളുടെ പേരിൽ ജനങ്ങളിൽ നിന്ന് വിമർശനം നേരിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മീനാക്ഷിയുടെ പ്രതികരണം. തനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുള്ളതുപോലെ തന്നെ തന്നെ കാണുന്നവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താനെന്നും മീനാക്ഷി പറഞ്ഞു.
“പ്രായം എന്താണെന്ന് ചിലപ്പോൾ നമ്മൾ തന്നെ മറ്റുള്ളവരെ അറിയിക്കേണ്ടി വരും. അത് നമ്മുടെ അഭിപ്രായങ്ങളിലൂടെയായിരിക്കും,” എന്നും മീനാക്ഷി പറഞ്ഞു.
മാന്യമായ ഭാഷയിലാണ് താൻ എപ്പോഴും പ്രതികരിക്കാറുള്ളതെന്നും അതേ രീതിയിലുള്ള പ്രതികരണങ്ങൾക്ക് മറുപടി നൽകാറുണ്ടെന്നും മീനാക്ഷി വ്യക്തമാക്കി. എന്നാൽ അതിരുകടന്ന പ്രതികരണങ്ങളോട് പ്രതികരിക്കാറില്ലെന്നും ചില സാഹചര്യങ്ങളിൽ നിയമപരമായി മുന്നോട്ടുപോകാറുണ്ടെന്നും അവർ പറഞ്ഞു.
സമൂഹത്തിൽ നടക്കുന്ന വിവിധ വിഷയങ്ങളോട് പ്രതികരിക്കുന്ന വ്യക്തിയാണ് മീനാക്ഷി. പല വിഷയങ്ങളിലും വ്യക്തവും പക്വവുമായ അഭിപ്രായങ്ങൾ പങ്കുവെക്കാറുള്ള താരത്തിന്റെ നിലപാടുകൾ നേരത്തെയും ശ്രദ്ധ നേടിയിട്ടുണ്ട്.


