Home rss business malayalam ഇറാനുമായി വ്യാപാരം; നാല് ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കൻ ഉപരോധം

ഇറാനുമായി വ്യാപാരം; നാല് ഇന്ത്യൻ കമ്പനികൾക്ക് അമേരിക്കൻ ഉപരോധം

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഇറാനുമായി പെട്രോകെമിക്കൽ, പെട്രോളിയം വ്യാപാരങ്ങളിൽ ഏർപ്പെട്ടുവെന്നാരോപിച്ച് നാല് ഇന്ത്യൻ കമ്പനികൾക്കും മൂന്ന് ഇന്ത്യൻ പൗരന്മാർക്കും അമേരിക്ക ഉപരോധം ഏർപ്പെടുത്തി. “ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്‌കാസ്റ്റ്” പദ്ധതിയുടെ ഭാഗമായാണ് നടപടി.

പോർട്ടീസ് പാർട്‌നേഴ്‌സ് എൽഎൽപി, സദാശിവ ഓവർസീസ് ലിമിറ്റഡ്, പി.പി. സോഫ്റ്റ്‌ടെക് പ്രൈവറ്റ് ലിമിറ്റഡ്, പ്രാകൃതീസ് ഇൻഫ്ര ഇംപെക്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഉപരോധ പട്ടികയിലുള്ള കമ്പനികൾ. ഹരീഷ് രാമചന്ദ്ര രംഗി, ഇന്ദ്രിഷ്മിയ അഷ്‌റഫ്മിയ ഷെഖ്, പ്രശാന്ത് ഗാർഗ് എന്നിവർക്കുമെതിരെ വിലക്കുകൾ ഏർപ്പെടുത്തി.

ഇറാനിൽ നിന്നുള്ള പെട്രോകെമിക്കൽ ഉൽപ്പന്നങ്ങളുടെ കോടിക്കണക്കിന് ഡോളറിന്റെ ഇടപാടുകൾ നടത്തിയെന്നാണ് അമേരിക്കയുടെ ആരോപണം. അമേരിക്കൻ ട്രഷറി വകുപ്പ് പ്രഖ്യാപിച്ച ആഗോള ഉപരോധ പട്ടികയിലും ഈ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇറാനുമായി വ്യാപാരം തുടരുന്ന രാജ്യങ്ങൾക്കും സ്ഥാപനങ്ങൾക്കും എതിരെ കർശന നടപടികൾ തുടരുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി.