Source :- EVARTHA NEWS
https://www.evartha.in/
Wed, 18 Nov 2026 07:42:52 +0000
en-US
hourly
1
https://wordpress.org/?v=7.1.4
https://www.evartha.in/wp-content/uploads/2022/08/fav-130×130.png
https://www.evartha.in/
32
32
https://www.evartha.in/ban-on-export-of-quarry-products-to-kerala-lifted-high-court/2026/11/18/59844.html
Wed, 18 Nov 2026 07:42:51 +0000
https://www.evartha.in/?p=59844
<![CDATA[
തമിഴ്നാട്ടിൽനിന്ന് കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് ക്വാറി ഉത്പന്നങ്ങൾ കയറ്റി അയക്കുന്നതിനുള്ള നിയന്ത്രണം നീങ്ങി. കല്ല്, ക്രഷർ ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള ധാതുക്കളുടെ അന്തർസംസ്ഥാന കയറ്റുമതിക്ക് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ മൂന്ന് മാസത്തെ നിരോധനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. തമിഴ്നാട് സർക്കാരിന്റെ ഖനന ചട്ടങ്ങളിലെ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. നിയമാനുസൃത ലൈസൻസോടെ ഖനനം ചെയ്ത ഉത്പന്നങ്ങൾ എവിടെ വിൽക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ലൈസൻസുടമകൾക്കുണ്ടെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു. ചട്ടങ്ങളിലെ ഭേദഗതിയുടെ അടിസ്ഥാനത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള […]
The post കേരളത്തിലേക്കുള്ള ക്വാറി ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധനം നീക്കി; തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി appeared first on ഇവാർത്ത | Evartha.
]]>
<![CDATA[
തമിഴ്നാട്ടിൽനിന്ന് കേരളം ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലേക്ക് ക്വാറി ഉത്പന്നങ്ങൾ കയറ്റി അയക്കുന്നതിനുള്ള നിയന്ത്രണം നീങ്ങി. കല്ല്, ക്രഷർ ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള ധാതുക്കളുടെ അന്തർസംസ്ഥാന കയറ്റുമതിക്ക് തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ മൂന്ന് മാസത്തെ നിരോധനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി.
തമിഴ്നാട് സർക്കാരിന്റെ ഖനന ചട്ടങ്ങളിലെ ഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. നിയമാനുസൃത ലൈസൻസോടെ ഖനനം ചെയ്ത ഉത്പന്നങ്ങൾ എവിടെ വിൽക്കണമെന്ന് തീരുമാനിക്കാനുള്ള അവകാശം ലൈസൻസുടമകൾക്കുണ്ടെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.
ചട്ടങ്ങളിലെ ഭേദഗതിയുടെ അടിസ്ഥാനത്തിൽ മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള കയറ്റുമതി നിരോധിക്കാൻ സർക്കാരിന് അധികാരമില്ലെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് ജി. അരുൾമുരുകൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്.
നിരോധനം നീങ്ങിയതോടെ തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്കുള്ള കരിങ്കല്ല്, ക്രഷർ ഉത്പന്നങ്ങൾ ഉൾപ്പെടെയുള്ള ക്വാറി ഉത്പന്നങ്ങളുടെ നീക്കത്തിന് വീണ്ടും വഴിതുറന്നു.
The post കേരളത്തിലേക്കുള്ള ക്വാറി ഉത്പന്നങ്ങളുടെ കയറ്റുമതി നിരോധനം നീക്കി; തമിഴ്നാട് സർക്കാരിന്റെ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി appeared first on ഇവാർത്ത | Evartha.
]]>
https://www.evartha.in/sharp-criticism-against-v-d-satheesan-in-the-cabinet/2026/11/18/59842.html
Wed, 18 Nov 2026 07:39:29 +0000
https://www.evartha.in/?p=59842
<![CDATA[
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരെ മന്ത്രിസഭയിൽ മന്ത്രിമാരുടെ രൂക്ഷവിമർശനം. മറ്റ് വകുപ്പുകളിലെ കാര്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നതിലും പ്രധാന തീരുമാനങ്ങൾ കൂട്ടായ ചർച്ചകളില്ലാതെ കൈക്കൊള്ളുന്നതിലും മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചു. മന്ത്രിമാരായ എ.പി. അനിൽകുമാറും സണ്ണി ജോസഫുമാണ് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ വിയോജിപ്പുമായി രംഗത്തെത്തിയത്. ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനവും പുതിയ പി.എസ്.സി അംഗങ്ങളുടെ നിയമനവുമാണ് പ്രധാനമായും തർക്കത്തിന് വഴിവെച്ചത്. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെയാണ് മന്ത്രി എ.പി. അനിൽകുമാർ എതിർപ്പ് അറിയിച്ചത്. മന്ത്രിമാരുമായി ചർച്ച […]
The post മന്ത്രിസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനം; തീരുമാനങ്ങൾ ഏകപക്ഷീയമെന്ന് മന്ത്രിമാർ appeared first on ഇവാർത്ത | Evartha.
]]>
<
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിക്കെതിരെ മന്ത്രിസഭയിൽ മന്ത്രിമാരുടെ രൂക്ഷവിമർശനം. മറ്റ് വകുപ്പുകളിലെ കാര്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നതിലും പ്രധാന തീരുമാനങ്ങൾ കൂട്ടായ ചർച്ചകളില്ലാതെ കൈക്കൊള്ളുന്നതിലും മന്ത്രിമാർ അതൃപ്തി പ്രകടിപ്പിച്ചു. മന്ത്രിമാരായ എ.പി. അനിൽകുമാറും സണ്ണി ജോസഫുമാണ് മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രിക്കെതിരെ വിയോജിപ്പുമായി രംഗത്തെത്തിയത്.
ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനവും പുതിയ പി.എസ്.സി അംഗങ്ങളുടെ നിയമനവുമാണ് പ്രധാനമായും തർക്കത്തിന് വഴിവെച്ചത്. പുതിയ പി.എസ്.സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി മുന്നോട്ടുവെച്ചതോടെയാണ് മന്ത്രി എ.പി. അനിൽകുമാർ എതിർപ്പ് അറിയിച്ചത്. മന്ത്രിമാരുമായി ചർച്ച നടത്താതെയാണ് പട്ടിക തയ്യാറാക്കിയതെന്നും ഇത്തരം തീരുമാനങ്ങൾ ഏകപക്ഷീയമായി എടുക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമനം അടിയന്തരമായി നടത്തേണ്ട സാഹചര്യമുള്ളതിനാലാണ് തീരുമാനമെടുത്തതെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിശദീകരണം. എന്നാൽ പി.എസ്.സി നിയമനത്തിൽ മാത്രമല്ല, ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിലും മന്ത്രിമാരുമായി ചർച്ച നടത്തിയിട്ടില്ലെന്ന് അനിൽകുമാർ വിമർശിച്ചു.
ഇതോടെ മന്ത്രി കെ. മുരളീധരൻ മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി. പി.എസ്.സി അംഗങ്ങളുടെ പട്ടിക താനും മുഖ്യമന്ത്രിയും ആലോചിച്ചാണ് തയ്യാറാക്കിയതെന്നായിരുന്നു മുരളീധരന്റെ വിശദീകരണം. എന്നാൽ കെ.പി.സി.സി അധ്യക്ഷനായിട്ടും പല കാര്യങ്ങളും അറിയുന്നില്ലെന്ന വിമർശനവുമായി മന്ത്രി സണ്ണി ജോസഫ് രംഗത്തെത്തി. ചില വിഷയങ്ങളിൽ പെട്ടെന്ന് തീരുമാനമെടുക്കേണ്ട സാഹചര്യമുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളുടെ വിഭജനത്തിലും അതൃപ്തി ഉയർന്നു. ആർ.എസ്.പിക്ക് അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ഷിബു ബേബി ജോണും വിമർശനമുന്നയിച്ചു. മന്ത്രിസഭാ യോഗത്തിൽ ലീഗ് മന്ത്രിമാർ വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. എന്നാൽ അവരുടെ മൗനത്തെയും മന്ത്രി ഷിബു ബേബി ജോൺ വിമർശിച്ചതായാണ് റിപ്പോർട്ട്.
മറ്റ് വകുപ്പുകളിലെ കാര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ഇടപെടലും പ്രധാന തീരുമാനങ്ങൾ മന്ത്രിമാരുമായി ആലോചിക്കാതെ കൈക്കൊള്ളുന്നതും മന്ത്രിസഭയ്ക്കുള്ളിൽ അസ്വസ്ഥത സൃഷ്ടിച്ചിരിക്കുകയാണ്. കൂട്ടായ ചർച്ചയും ഏകോപനവും ഉറപ്പാക്കണമെന്ന ആവശ്യമാണ് മന്ത്രിമാർ ഉയർത്തിയതെന്നാണ് വിവരം.
The post മന്ത്രിസഭയിൽ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനം; തീരുമാനങ്ങൾ ഏകപക്ഷീയമെന്ന് മന്ത്രിമാർ appeared first on ഇവാർത്ത | Evartha.
]]>
https://www.evartha.in/dhoni-retires-from-the-ipl-to-be-csks-team-mentor/2026/11/17/59839.html
Tue, 17 Nov 2026 16:40:35 +0000
https://www.evartha.in/?p=59839
<![CDATA[
ഐപിഎൽ ചരിത്രത്തിലെ ശ്രദ്ധേയമായൊരു അധ്യായത്തിന് വിരാമമിട്ട് ഇതിഹാസ താരം എം.എസ്. ധോണി കളിക്കാരനെന്ന നിലയിൽ വിരമിക്കൽ പ്രഖ്യാപിച്ചു. 2027 സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ (സിഎസ്കെ) ടീം മെന്ററായി അദ്ദേഹം പുതിയ ചുമതലയേൽക്കും. ഇതോടെ ധോണിയും ചെന്നൈ ഫ്രാഞ്ചൈസിയും തമ്മിലുള്ള ദീർഘകാല ബന്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. 2008ലെ പ്രഥമ ഐപിഎൽ സീസണിൽ സിഎസ്കെയുടെ ആദ്യ കരാർ ഒപ്പിട്ട താരമായിരുന്നു ധോണി. 2007ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് അദ്ദേഹം ചെന്നൈ ടീമിന്റെ […]
The post ഐപിഎല്ലിൽ നിന്ന് ധോണി വിരമിക്കുന്നു; 2027 മുതൽ സിഎസ്കെയുടെ ടീം മെന്റർ appeared first on ഇവാർത്ത | Evartha.
]]>
<
ഐപിഎൽ ചരിത്രത്തിലെ ശ്രദ്ധേയമായൊരു അധ്യായത്തിന് വിരാമമിട്ട് ഇതിഹാസ താരം എം.എസ്. ധോണി കളിക്കാരനെന്ന നിലയിൽ വിരമിക്കൽ പ്രഖ്യാപിച്ചു. 2027 സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ (സിഎസ്കെ) ടീം മെന്ററായി അദ്ദേഹം പുതിയ ചുമതലയേൽക്കും. ഇതോടെ ധോണിയും ചെന്നൈ ഫ്രാഞ്ചൈസിയും തമ്മിലുള്ള ദീർഘകാല ബന്ധം പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്.
2008ലെ പ്രഥമ ഐപിഎൽ സീസണിൽ സിഎസ്കെയുടെ ആദ്യ കരാർ ഒപ്പിട്ട താരമായിരുന്നു ധോണി. 2007ലെ ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെയാണ് അദ്ദേഹം ചെന്നൈ ടീമിന്റെ ഭാഗമായത്. ധോണിയുടെ നേതൃത്വത്തിൽ സിഎസ്കെ അഞ്ച് ഐപിഎൽ കിരീടങ്ങൾ സ്വന്തമാക്കി. കഴിഞ്ഞ സീസണിൽ തുടർച്ചയായി അലട്ടിയ കാൽമുട്ടുവേദനയാണ് കളിക്കാരനെന്ന നിലയിൽ തുടരുന്നതിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
ധോണിയുടെ വിരമിക്കൽ തീരുമാനത്തോട് വൈകാരികമായാണ് സിഎസ്കെ ഉടമ എൻ. ശ്രീനിവാസൻ പ്രതികരിച്ചത്. “എം.എസ്. ധോണിയില്ലാതെ സിഎസ്കെയില്ല. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി വിജയങ്ങളിലും തിരിച്ചടികളിലും ഞങ്ങൾ ഒരുമിച്ച് വളർന്നു. 2008ൽ ധോണി സിഎസ്കെയുടെ ഭാഗമാകണമെന്ന് ഞാൻ നിർബന്ധിച്ചു. അതായിരുന്നു എന്റെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്ന്. ധോണി എന്നും ഞങ്ങളുടെ വ്യക്തിത്വത്തിന്റെ ഭാഗമായിരിക്കും,” അദ്ദേഹം പറഞ്ഞു.
ധോണി ചെന്നൈ നഗരത്തെ സ്വന്തമായി സ്വീകരിച്ചെന്നും നഗരം അദ്ദേഹത്തെ സ്വന്തം താരമായി ഏറ്റെടുത്തെന്നും സിഎസ്കെ മാനേജിംഗ് ഡയറക്ടർ കെ.എസ്. വിശ്വനാഥൻ അനുസ്മരിച്ചു. ചെന്നൈ സൂപ്പർ കിംഗ്സിനായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ രണ്ടാം സ്ഥാനത്താണ് ധോണി.
The post ഐപിഎല്ലിൽ നിന്ന് ധോണി വിരമിക്കുന്നു; 2027 മുതൽ സിഎസ്കെയുടെ ടീം മെന്റർ appeared first on ഇവാർത്ത | Evartha.
]]>
https://www.evartha.in/prithvirajmanju-warrier-film-odiyan-wraps-up/2026/11/17/59836.html
Tue, 17 Nov 2026 16:24:06 +0000


