Home rss national malayalam പുതിയ വാർത്ത ഇസ്‌റാഈലിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഫ്‌ളൈ ദുബൈ

ഇസ്‌റാഈലിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഫ്‌ളൈ ദുബൈ

4
0

Source :- SIRAJLIVE NEWS

ദുബൈ | കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പുറപ്പെട്ട ഫ്‌ളൈദുബൈ വിമാനത്തില്‍ ഉണ്ടായ അപ്രതീക്ഷിത സംഭവത്തെ തുടര്‍ന്ന് ഇസ്‌റാഈലിലേക്കുള്ള സര്‍വീസുകള്‍ നിര്‍ത്തിവെച്ച് ഫ്‌ളൈ ദുബൈ.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍ ഇസ്‌റാഈലിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ദുബൈ ആസ്ഥാനമായ ഫ്‌ളൈ ദുബൈ അറിയിച്ചു. ഫ്‌ളൈ ദുബൈക്ക് പിന്നാലെ പ്രമുഖ എയര്‍ലൈനായ എമിറേറ്റ്സും ടെല്‍ അവീവിലേക്കുള്ള കോഡ്ഷെയര്‍ വിമാന സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 30-ന് ദുബൈയില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന എഫ് ഇസെഡ് 1073 വിമാനത്തിന്റെ കോക്ക്പിറ്റില്‍ പൈലറ്റുമാര്‍ തമ്മില്‍ കൈയാങ്കളി ഉണ്ടായതായി ഫ്‌ളൈ ദുബൈ ഔദ്യോഗികമായി സ്ഥിരീകരിച്ചു. സംഭവത്തിന് പിന്നിലെ കൃത്യമായ കാരണങ്ങളോ ലക്ഷ്യങ്ങളോ ഇതുവരെ വ്യക്തമായിട്ടില്ല. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അഭ്യൂഹങ്ങളും ഔദ്യോഗികമല്ലാത്ത വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് യു എ ഇ ഏവിയേഷന്‍ അതോറിറ്റിയും ഫ്‌ളൈ ദുബൈും പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

യു എ ഇ വിമാനത്തിനുള്ളിലെ സുരക്ഷാ വീഴ്ചയും അടിയന്തര ലാന്‍ഡിംഗും ജനറല്‍ സിവിലിയന്‍ ഏവിയേഷന്‍ അതോറിറ്റിയും സ്ഥിരീകരിച്ചു. കോക്ക്പിറ്റിലെ ആക്രമണത്തില്‍ ചില ക്രൂ അംഗങ്ങള്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ഇവരെ സഊദി അറേബ്യയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അധികൃതര്‍ വ്യക്തമാക്കി. കോക്പിറ്റില്‍ ഉണ്ടായ സംഭവം വിമാനത്തിലുണ്ടായിരുന്ന മറ്റ് ക്രൂ അംഗങ്ങള്‍ ഇടപെട്ട് നിയന്ത്രണവിധേയമാക്കുകയും തുടര്‍ന്ന് വിമാനം സഊദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് കമ്പനി അറിയിച്ചു. തബൂക്കില്‍ കുടുങ്ങിയ യാത്രക്കാരെയും ജീവനക്കാരെയും ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി ഫ്‌ളൈ ദുബൈ രണ്ട് പകരം വിമാനങ്ങള്‍ അങ്ങോട്ട് അയച്ചിട്ടുണ്ട്.

Content Highlights:
Flydubai and Emirates have temporarily suspended flights to Tel Aviv following a cockpit clash aboard flight FZ1073 from Dubai. The aircraft made an emergency landing at Tabuk in Saudi Arabia where injured crew members received medical care. Replacement flights were sent to assist passengers.