Home rss national malayalam പുതിയ വാർത്ത ഇസ്‌റാഈല്‍ തിരഞ്ഞെടുപ്പ്: ‘ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല’; നെതന്യാഹുവിനെ പിന്തുണക്കാന്‍ വിസമ്മതിച്ച് യു എസ് വൈസ് പ്രസിഡന്റ്

ഇസ്‌റാഈല്‍ തിരഞ്ഞെടുപ്പ്: ‘ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല’; നെതന്യാഹുവിനെ പിന്തുണക്കാന്‍ വിസമ്മതിച്ച് യു എസ് വൈസ് പ്രസിഡന്റ്

2
0

Source :- SIRAJLIVE NEWS

വാഷിങ്ടണ്‍ | ഇസ്‌റാഈലില്‍ ഈ മാസം 27ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് പിന്തുണ നല്‍കാന്‍ വിസമ്മതിച്ച് യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ഈ വിഷയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനും, അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

2028-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധ്യതയുള്ളവരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന വാന്‍സ്, ഇസ്‌റാഈലിന് വാഷിങ്ടണ്‍ നല്‍കുന്ന നിരുപാധിക പിന്തുണയില്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലുള്ള അതൃപ്തിയുടെ പ്രതീകമായി മാറിയിരിക്കുന്നതായാണ് വിലയിരുത്തല്‍. ഇറാനുമായുള്ള യുദ്ധം അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് സാമ്പത്തിക ബാധ്യത വര്‍ധിപ്പിച്ചതോടെ ഈ അതൃപ്തി കൂടുതല്‍ ശക്തമായിരിക്കുകയാണ്.

ഇസ്‌റാഈലിനുള്ള യു എസ് പിന്തുണ തുടരണമെന്ന് വൈസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും, ഈ സഖ്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയില്‍ ജൂത വംശജരായ റിപബ്ലിക്കന്മാര്‍ക്ക് സംശയമുണ്ട്. ‘നിങ്ങളുടെ എല്ലാ ദേശീയ സുരക്ഷാ പ്രശ്‌നങ്ങളും വെറും കൊലപാതകങ്ങളിലൂടെയോ ആക്രമണങ്ങളിലൂടെയോ പരിഹരിക്കാന്‍ കഴിയില്ല’ എന്ന് ഇറാനുമായുള്ള വെടിനിര്‍ത്തല്‍ പദ്ധതിയെ ഇസ്‌റാഈല്‍ എതിര്‍ത്ത സാഹചര്യത്തോട് പ്രതികരിക്കവേ വാന്‍സ് വ്യക്തമാക്കിയിരുന്നു. ഇസ്‌റാഈലിന് അവശേഷിക്കുന്ന ‘ഏക ശക്തമായ സഖ്യകക്ഷി’ ട്രംപ് ആണെന്ന് വിശേഷിപ്പിച്ച വാന്‍സ്, അദ്ദേഹത്തെ അകറ്റരുതെന്ന് നെതന്യാഹു മന്ത്രിസഭക്ക് മുന്നറിയിപ്പും നല്‍കി.

ഇസ്‌റാഈലില്‍ നെതന്യാഹുവിനെതിരെ പ്രതിപക്ഷം രംഗത്തുവരുമ്പോള്‍, ഇറാനുമായുള്ള യുദ്ധം തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രംപിന്റെ പിന്തുണ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിക്ക് ഗുണം ചെയ്യുമോ എന്നത് വ്യക്തമല്ല. ലിക്കുഡ് പാര്‍ട്ടിയേക്കാള്‍ ‘യാഷാര്‍’ (ഥമവെമൃ) പാര്‍ട്ടി മുന്നിലാണെന്നാണ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അഭിപ്രായ വോട്ടെടുപ്പുകള്‍ സൂചിപ്പിക്കുന്നത്.

Content Highlights:The US Vice President declined to endorse Israeli Prime Minister Benjamin Netanyahu for re-election, emphasizing non-involvement in Israeli politics. This stance contrasts with foreign political endorsements, focusing instead on internal priorities. The decision reflects ongoing diplomatic nuances.