Home rss business malayalam ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകരുത്: സുപ്രീം കോടതി

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകരുത്: സുപ്രീം കോടതി

2
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നൽകരുതെന്ന് സുപ്രീം കോടതി. റോഡിലിറങ്ങുന്ന വാഹനങ്ങളുടെ ഇൻഷുറൻസ് ഉറപ്പാക്കാനും, അപകടകേസുകളിൽ നഷ്ടപരിഹാരം വേഗത്തിൽ ലഭ്യമാക്കാനുമാണ് ജസ്റ്റിസ് സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ നിർദ്ദേശം.

കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം ഈ നിർദേശത്തെ ഇതുവരെ തള്ളിക്കളഞ്ഞിട്ടില്ലെന്നും കോടതി ഓർമിപ്പിച്ചു. ഇക്കാര്യങ്ങൾ പരിശോധിക്കാൻ ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

രാജ്യത്ത് നിരത്തിലിറങ്ങുന്ന ഏകദേശം 56 ശതമാനം വാഹനങ്ങൾക്കും ഇൻഷുറൻസ് ഇല്ലെന്നാണ് കോടതിയുടെ വിലയിരുത്തൽ. ഈ സാഹചര്യം നിർബന്ധിത മോട്ടോർ ഇൻഷുറൻസിന്റെ ഉദ്ദേശ്യത്തെ ദുർബലപ്പെടുത്തുന്നുവെന്നും, അപകടത്തിനിരയായി നഷ്ടപരിഹാരം കാത്തിരിക്കുന്നവർക്ക് നീതി വൈകുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് വേഗത്തിൽ പിഴയീടാക്കാൻ ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ ക്യാമറകൾ ഇൻഷുറൻസ് ഡാറ്റാബേസുകളുമായി ബന്ധിപ്പിക്കണമെന്നും, ട്രാഫിക് പോലീസുകാർക്ക് ഇൻഷുറൻസ് പരിശോധിക്കാനുള്ള സംവിധാനങ്ങൾ നൽകണമെന്നും കോടതി അഭിപ്രായപ്പെട്ടു.

കൂടാതെ, സ്വകാര്യ വാഹനങ്ങളുടെ തേഡ് പാർട്ടി ഇൻഷുറൻസ് കാലാവധി കൂട്ടാനും സുപ്രീംകോടതി നിർദ്ദേശിച്ചു. പുതിയ സ്വകാര്യ കാറുകൾക്ക് മൂന്നിൽ നിന്ന് നാല് വർഷവും, ഇരുചക്ര വാഹനങ്ങൾക്ക് അഞ്ചിൽ നിന്ന് ആറ് വർഷവുമായാണ് കാലാവധി ഉയർത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. തേഡ് പാർട്ടി ഇൻഷുറൻസ് പുതുക്കാൻ വാഹന ഉടമകൾ മടിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ഈ ഉത്തരവ്. ഇതിനായി ആവശ്യമായ നിർദ്ദേശങ്ങൾ ഇൻഷുറൻസ് കമ്പനികൾക്ക് ഐ.ആർ.ഡി.എ നൽകണം.