Source :- SIRAJLIVE NEWS
തിരുവനന്തപുരം | ഇ ഡി കേസില്‍ വീണാ ടിയെ ചോദ്യം ചെയ്യുന്നതില്‍ കുഴപ്പം എന്താണെന്നും ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നും സിപിഎം നേതാവ് എകെ ബാലന്‍ പറഞ്ഞു. കേസ് വന്നത് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ചാണ്. പിണറായി വിജയനോ വീണയോ പ്രതിയായ ഏതെങ്കിലും കേസ് ഇഡിക്ക് മുന്നിലുണ്ടോയെന്ന് എകെ ബാലന്‍ ചോദിച്ചു.
ആരോപണം രാഷ്ട്രീയ പ്രേരിതമാണ. എസ്എഫ്‌ഐഒയ്ക്ക് ശേഷം ഇഡി വന്നു. ഇത് എവിടത്തേക്കാണ് പോകുന്നതെന്ന് എകെ ബാലന്‍ ചോദിച്ചു. കള്ള പണം വെളുപ്പിച്ചവരെ ശിക്ഷിക്കുന്നതിന് സിപിഎമ്മിനൊന്നുമില്ല. അത് അന്വേഷിച്ച് തെളിയിക്കട്ടെ. 2002, 2013 വര്‍ഷങ്ങളില്‍ കരിമണല്‍ ഖനനം ചെയ്യാന്‍ ഉമ്മന്‍ ചാണ്ടി സിഎംആര്‍എല്ലിന് അനുമതി നല്‍കിയിരുന്നു. വി എസാണ് അത് റദ്ദ് ചെയ്തതെന്ന് എകെ ബാലന്‍ കൂട്ടിച്ചേര്‍ത്തു.
കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം തുടരാമെന്നാണ് ഹൈക്കോടതി ഇന്ന് വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു എ കെ ബാലന്‍







