Source :- SIRAJLIVE NEWS
ന്യൂഡല്‍ഹി | ഉസ്‌ബെക്കിസ്ഥാന്‍ പ്രസിഡന്റിന്റെ പ്രത്യേക അതിഥിയായി പ്രമുഖ ഇസ്ലാമിക പണ്ഡിതനും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി താഷ്‌കന്റിലേക്ക് യാത്ര തിരിച്ചു. ഇന്ന് രാവിലെ ന്യൂഡല്‍ഹിയില്‍ നിന്നാണ് അദ്ദേഹം ഉസ്‌ബെക്കിസ്ഥാനിലേക്ക് പുറപ്പെട്ടത്.ജൂലൈ 6 മുതല്‍ 11 വരെ താഷ്‌കന്റ്, സമര്‍ഖന്ദ്, ബുഖാറ, തെര്‍മിസ് എന്നീ ചരിത്രനഗരങ്ങളില്‍ നടക്കുന്ന വിവിധ അക്കാദമിക സെഷനുകളിലും അന്താരാഷ്ട്ര സമ്മേളനങ്ങളിലും അദ്ദേഹം പങ്കെടുക്കും.
ഉസ്‌ബെക്കിസ്ഥാന്‍ മുസ്ലിം ബോര്‍ഡിന്റെ കീഴിലുള്ള സെന്റര്‍ ഫോര്‍ ഇസ്ലാമിക് സിവിലൈസേഷന്‍ സംഘടിപ്പിക്കുന്ന പ്രഥമ അന്താരാഷ്ട്ര കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് ഈ സന്ദര്‍ശനം. ഇസ്ലാമിക നാഗരികത, പൈതൃക പഠനം, സമാധാനം, സഹവര്‍ത്തിത്വം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സമ്മേളനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രാഷ്ട്രത്തലവന്മാര്‍, മന്ത്രിമാര്‍, പ്രമുഖ ഉലമാക്കള്‍, ഗവേഷകര്‍, സാമൂഹിക-സാംസ്‌കാരിക രംഗത്തെ നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
ഡോ. അബ്ദുല്‍ ഹകീം അസ്ഹരിക്കൊപ്പം ഗ്രാന്‍ഡ് മുഫ്തി ഓഫ് ഇന്ത്യയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സി പി സാദിഖ് നൂറാനിയും യാത്രയിലുണ്ട്.
ഉസ്‌ബെക്കിസ്ഥാനിലെ സുപ്രധാന ഇസ്ലാമിക പൈതൃക കേന്ദ്രങ്ങളും ഗവേഷണ സ്ഥാപനങ്ങളും സന്ദര്‍ശിക്കുന്ന പരിപാടികളും പ്രതിനിധിസംഘത്തിന്റെ യാത്രയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Prominent Islamic scholar Dr. Abdul Hakeem Azhari left for Uzbekistan as a special guest of the President. He will participate in international conferences in historic cities including Tashkent, Samarkand, and Bukhara from July 6 to 11. Grand Mufti’s Principal Secretary CP Sadiq Noorgani accompanies him.




