Home rss national malayalam പുതിയ വാർത്ത ഊര്‍ജ സുരക്ഷക്ക് കൈകോര്‍ത്ത് സഊദിയും ജപ്പാനും; എണ്ണ സംഭരണ ശേഷി മൂന്നിരട്ടിയാകും

ഊര്‍ജ സുരക്ഷക്ക് കൈകോര്‍ത്ത് സഊദിയും ജപ്പാനും; എണ്ണ സംഭരണ ശേഷി മൂന്നിരട്ടിയാകും

4
0

Source :- SIRAJLIVE NEWS

റിയാദ്/ടോക്കിയോ | ആഗോള ഊര്‍ജ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി സഊദി അറേബ്യക്ക് ജപ്പാനില്‍ 16 ദശലക്ഷം ബാരല്‍ അധിക ക്രൂഡ് ഓയില്‍ സംഭരണ ശേഷി നല്‍കാന്‍ ധാരണയായി. ഇതിനു പുറമെ, ജപ്പാന്റെ കരുതല്‍ ശേഖരത്തിലേക്ക് എട്ട് ദശലക്ഷം ബാരല്‍ വരെ സഊദി ക്രൂഡ് ഓയില്‍ വാങ്ങാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. സഊദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരനും ജപ്പാന്റെ സാമ്പത്തിക, വ്യാപാര, വ്യവസായ മന്ത്രി റയോസെയ് അകസാവയും തമ്മില്‍ നടന്ന വെര്‍ച്വല്‍ കൂടിക്കാഴ്ചക്ക് ശേഷമാണ് സുപ്രധാന പ്രഖ്യാപനം.

ജപ്പാനിലെ സംയുക്ത എണ്ണ സംഭരണ പദ്ധതി പ്രകാരം സഊദി അറേബ്യക്ക് നിലവിലുള്ള എട്ട് ദശലക്ഷം ബാരല്‍ ശേഷിക്ക് പുറമെ നിശ്ചിത കാലയളവിലേക്ക് സൗജന്യമായി 16 ദശലക്ഷം ബാരല്‍ അധിക സംഭരണ ശേഷി കൂടി നല്‍കുന്നതോടെ ആകെ ശേഷി 24 ദശലക്ഷം ബാരലായി ഉയരും. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ നീക്കം തടസ്സപ്പെട്ടപ്പോള്‍ ജപ്പാന്‍ തങ്ങളുടെ അടിയന്തര ശേഖരം ഉപയോഗിച്ചിരുന്നു. വിപണി സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ഈ ശേഖരം പുനഃസ്ഥാപിക്കുന്നതിനായാണ് എട്ട് ദശലക്ഷം ബാരല്‍ വരെ സൗദി എണ്ണ ജപ്പാന്‍ വാങ്ങുന്നത്.

ജപ്പാനിലെ ടാങ്കുകളില്‍ സഊദി സൂക്ഷിക്കുന്ന എണ്ണ സാധാരണഗതിയില്‍ ഏഷ്യന്‍ വിപണികളിലേക്കുള്ള വിതരണത്തിനായാണ് ഉപയോഗിക്കുക. എന്നാല്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ ഈ എണ്ണ വാങ്ങുന്നതിന് ജാപ്പനീസ് എണ്ണക്കമ്പനികള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുക. ഏഷ്യയിലെ ഊര്‍ജ വിതരണം തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ട് ജപ്പാന്‍ മുന്നോട്ടുവെച്ച ‘പവര്‍ ഏഷ്യ’ പദ്ധതിക്ക് കീഴില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനും ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ട്. സഊദി അറേബ്യ ഇതിനോടകം തന്നെ ജപ്പാനിലെ സംഭരണ ടാങ്കുകളില്‍ എണ്ണ നിറച്ചു തുടങ്ങിയിട്ടുണ്ടെന്നും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Content Highlights:Saudi Arabia and Japan have agreed to expand joint crude oil storage capacity to 24 million barrels to strengthen energy security. The move triples existing storage access in Japan and supports crude supply stability across Asia. Both nations aim to safeguard against supply disruptions.