Home rss business malayalam ‘എന്നിൽ പൂർണ വിശ്വാസം അർപ്പിച്ചത് യഷ് മാത്രം’; ടോക്സിക് ട്രെയിലർ ലോഞ്ചിൽ ഗീതു മോഹൻദാസ്

‘എന്നിൽ പൂർണ വിശ്വാസം അർപ്പിച്ചത് യഷ് മാത്രം’; ടോക്സിക് ട്രെയിലർ ലോഞ്ചിൽ ഗീതു മോഹൻദാസ്

3
0

Source :- EVARTHA NEWS


(adsbygoogle = window.adsbygoogle || []).push({});

തെന്നിന്ത്യൻ സൂപ്പർതാരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. ആക്ഷനും ഇമോഷനും വയലൻസും നിറഞ്ഞ ഒരു മാസ് എന്റർടെയ്‌നറായിരിക്കും ചിത്രം എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ചിത്രത്തിൽ യഷ് ഇരട്ടവേഷത്തിലെത്തുന്നുവെന്ന സൂചനകളും ട്രെയിലറിലുണ്ട്.

ട്രെയിലർ ലോഞ്ച് ചടങ്ങിൽ സംവിധായിക ഗീതു മോഹൻദാസ് നടത്തിയ പ്രസംഗമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സിനിമയുടെ നിർമ്മാണയാത്രയിൽ ഏറ്റവും വലിയ പിന്തുണയും പ്രചോദനവും നൽകിയ വ്യക്തിയാണ് യഷെന്ന് ഗീതു പറഞ്ഞു.

“യഷിനെക്കുറിച്ച് പ്രത്യേകമായി പറയണം. ഈ സിനിമയുടെ യാത്രയിൽ എനിക്ക് ഏറ്റവും വലിയ പ്രചോദനമായത് യഷാണ്. അദ്ദേഹവുമായി നടത്തിയ ഓരോ സംഭാഷണവും എനിക്ക് വലിയ ആത്മവിശ്വാസവും കരുത്തും നൽകി. ടോക്സിക് കഴിഞ്ഞാലും യഷിന്റെ ഒരു ഭാഗം എപ്പോഴും എന്നോടൊപ്പം ഉണ്ടാകും. അത്രയേറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് അദ്ദേഹം,” ഗീതു പറഞ്ഞു.

തന്റെ കഴിവിലും കാര്യപ്രാപ്തിയിലും പലരും സംശയം പ്രകടിപ്പിച്ച സമയത്ത് തന്നെ പൂർണമായി വിശ്വസിച്ച ഒരേയൊരു വ്യക്തി യഷ് ആയിരുന്നുവെന്നും അതിന് അദ്ദേഹത്തോട് പ്രത്യേക നന്ദിയുണ്ടെന്നും ഗീതു വ്യക്തമാക്കി.

“ചുറ്റുമുള്ളവർ പലരും എന്റെ കഴിവിനെ ചോദ്യം ചെയ്തപ്പോൾ, എന്നിൽ പൂർണ വിശ്വാസമർപ്പിച്ചത് യഷ് മാത്രമാണ്. അതിനായി അദ്ദേഹത്തോട് ഹൃദയത്തിൽ നിന്ന് നന്ദി പറയുന്നു. അതുപോലെ ഈ സിനിമയുടെ ഭാഗമായ നൂറുകണക്കിന് ആളുകൾക്കും ഞാൻ കടപ്പെട്ടിരിക്കുന്നു,” എന്നും അവർ പറഞ്ഞു.

രണ്ടര വർഷത്തോളമായി ടോക്സിക് എന്ന സ്വപ്നത്തിന് പിന്നാലെയായിരുന്നുവെന്നും ആ യാത്രയിൽ ഒപ്പമുണ്ടായിരുന്ന മുഴുവൻ ടീമിനോടും ഗീതു മോഹൻദാസ് നന്ദി രേഖപ്പെടുത്തി.