Source :- SIRAJLIVE NEWS
ഡല്‍ഹി | 2029ന് മുമ്പ് എന്‍ ഡി എ ഭരിക്കുന്ന 21 സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
വിവാഹം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ വ്യക്തി നിയമങ്ങളില്‍ പൊതുവായ നിയമ സംവിധാനം കൊണ്ടുവരലാണ് ലക്ഷ്യമെന്നും ചില സംസ്ഥാനങ്ങളില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കിക്കഴിഞ്ഞതായും മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു. കോക്രോച്ച് ജനതാ പാര്‍ട്ടിയെക്കുറിച്ചും സര്‍ക്കാരിനെതിരായ മറ്റ് പ്രതിഷേധങ്ങളെക്കുറിച്ചുമുള്ള ചോദ്യത്തിന് മറുപടിയായായിരുന്നു പ്രതികരണം. നമുക്ക് അടിയന്തരാവസ്ഥ കൊണ്ടുവരാനാവില്ലെന്നും അത് കോണ്‍ഗ്രസിന്റെ മാനസികാവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlights:
Union Home Minister Amit Shah announced plans to implement the Uniform Civil Code in 21 NDA ruled states before 2029. Speaking in Mumbai, he highlighted common laws for marriage, divorce, and inheritance. He also defended democratic rights while taking a swipe at the Congress party mindset.




