Home rss national malayalam പുതിയ വാർത്ത എറണാകുളത്ത് യുവാവിനെ സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍

എറണാകുളത്ത് യുവാവിനെ സുഹൃത്ത് പെട്രോളൊഴിച്ച് കത്തിച്ചു; രണ്ടുപേര്‍ കസ്റ്റഡിയില്‍

2
0

Source :- SIRAJLIVE NEWS

കൊച്ചി|എറണാകുളം പിറവത്ത് യുവാവിനെ സുഹൃത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ചു. സംഭവത്തില്‍ കക്കാട് സ്വദേശി അരുണിനാണ് ഗുരുതരമായി പൊള്ളലേറ്റത്. 70 ശതമാനത്തോളം പൊള്ളലേറ്റ അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് ജിഷ്ണു, സുഹൃത്ത് ചന്ദ്രന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 12.30-ന് പിറവം സ്‌നേഹഭവന്‍ റോഡിലാണ് സംഭവമുണ്ടായത്.

ജിഷ്ണുവാണ് അരുണിനെ പെട്രോളൊഴിച്ച് കത്തിച്ചതെന്നും ചന്ദ്രന്‍ ജിഷ്ണുവിന് സഹായം നല്‍കിയെന്നുമാണ് പോലീസ് പറയുന്നത്. ആക്രമണത്തിനിടെ ജിഷ്ണുവിനും നേരിയ പൊള്ളലേറ്റിട്ടുണ്ട്. ജിഷ്ണുവും അരുണും തമ്മിലുണ്ടായ തര്‍ക്കമാണ് പെട്രോളൊഴിച്ച് കത്തിക്കുന്നതിലേക്കെത്തിച്ചത്.

കഴിഞ്ഞ ദിവസത്തെ വാക്കേറ്റത്തിന് പിന്നാലെ ബുധനാഴ്ച വൈകിട്ട് അരുണ്‍ ജിഷ്ണുവിനെ ഫോണില്‍ വിളിച്ചിരുന്നു. ജിഷ്ണുവിന്റെ മാതാവാണ് ഈ സമയം ഫോണ്‍ എടുത്തത്. തുടര്‍ന്ന് അരുണ്‍ ജിഷ്ണുവിന്റെ മാതാവിനോട് അസഭ്യം പറഞ്ഞു. ഇതാണ് ജിഷ്ണുവിനെ പ്രകോപിപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

Content Highlights:
A man named Arun suffered 70 percent burn injuries after being set on fire by his friend in Piravom. Police took suspects Jishnu and Chandran into custody following the incident. The attack reportedly stemmed from a personal conflict and phone dispute.