Home rss national malayalam പുതിയ വാർത്ത എല്‍ദോസ് പോള്‍, ട്രീസാ ജോളി മികച്ച താരങ്ങള്‍; ജി വി രാജ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

എല്‍ദോസ് പോള്‍, ട്രീസാ ജോളി മികച്ച താരങ്ങള്‍; ജി വി രാജ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഈ വര്‍ഷത്തെ ജി വി രാജ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ട്രിപ്പിള്‍ ജമ്പ് താരം എല്‍ദോസ് പോളിനും ബാഡ്മിന്റണ്‍ താരം ട്രീസാ ജോളിക്കുമാണ് മികച്ച കായികതാരങ്ങള്‍ക്കുള്ള പുരസ്‌കാരം. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് ലഭിക്കുക. അഞ്ജു ബോബി ജോര്‍ജ്, പി ആര്‍ ശ്രീജേഷ്, ഡോ ബിനു ജോര്‍ജ് വര്‍ഗീസ്, സനില്‍ പി തോമസ് എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്തുകയും 2022-ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണം നേടുകയും ചെയ്ത താരമാണ് എല്‍ദോസ് പോള്‍. ലോക ചാമ്പ്യന്‍ഷിപ്പ് വനിതാ ഡബിള്‍സില്‍ വെങ്കലം, കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും വെങ്കലവും, ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കാനായതാണ് ട്രീസയെ അവാര്‍ഡിന് അര്‍ഹയാക്കിയത്.

മാതൃഭൂമി സീനിയര്‍ ഫോട്ടോഗ്രാഫര്‍ കെ കെ സന്തോഷിനാണ് മികച്ച സ്പോര്‍ട്സ് ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരം. സൂപ്പര്‍ ലീഗ് കേരള ഫുട്ബോളില്‍ ഫ്രാന്‍സിസ് ന്യൂര്‍ അഡോയുടെ ബൈസിക്കിള്‍ കിക്ക് പകര്‍ത്തിയതാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. 50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. മികച്ച സ്പോര്‍ട്സ് ലേഖകനുള്ള പുരസ്‌കാരം മലയാള മനോരമയിലെ അജയ് ബെന്നും സ്പോര്‍ട്സ് ദൃശ്യമാധ്യമ പരിപാടിക്കുള്ള പുരസ്‌കാരം ഏഷ്യാനെറ്റ് ന്യൂസിലെ ശ്രാവണ്‍ കൃഷ്ണയും നേടി.

ഒളിമ്പ്യന്‍ സുരേഷ് ബാബു മെമ്മോറിയല്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം ഡോ. പി ടി ജോസഫിനാണ്. മികച്ച കായിക പരിശീലകനായി അനൂപ് ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ഡോ. സി എസ് സദാനന്ദനാണ് മികച്ച കായികാധ്യാപകന്‍. ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിന് മികച്ച കോളജിനുള്ള പുരസ്‌കാരത്തിന് അര്‍ഹമായി. മികച്ച സ്പോര്‍ട്സ് ഹോസ്റ്റല്‍ കായികതാരമായി വോളിബോള്‍ താരങ്ങളായ എഡ്വിന്‍ പോള്‍ സിബിയേയും അനാമികയേയും തിരഞ്ഞെടുത്തു.

ബി ടി സിബിനിന്റെ ‘ഉണരൂ ആരാധകരേ ഉണരൂ’ എന്ന പുസ്തകമാണ് മികച്ച സ്പോര്‍ട്സ് പുസ്തകം. പാരാ പവര്‍ ലിഫ്റ്ററായ ജോബി മാത്യു, മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം വിക്ടര്‍ മഞ്ഞില എന്നിവര്‍ പ്രത്യേകം പരാമര്‍ശത്തിന് അര്‍ഹരായി.

Content Highlights:
The Kerala State Sports Council has officially announced the winners of the prestigious G.V. Raja Sports Awards. Ace triple jumper Eldhose Paul and badminton star Treesa Jolly are among the top athletes recognized for their exceptional achievements. The awards celebrate outstanding contributions and excellence in sports across the state.