Source :- EVARTHA NEWS
(adsbygoogle = window.adsbygoogle || []).push({});

സ്പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച കുഞ്ഞുങ്ങൾക്ക് മരുന്ന് നൽകിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, മരുന്ന് കമ്പനിയായ നാറ്റ്കോയുടെ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയിൽ വിശദീകരണവുമായി മന്ത്രി കെ. മുരളീധരൻ. നാറ്റ്കോ കമ്പനിയുമായി പ്രത്യേകമായി കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും മന്ത്രിയുടെ ഓഫീസിൽ പലരും എത്തുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.
പല സംസ്ഥാനങ്ങളിലും ഇതേ മരുന്ന് നൽകിയിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, എല്ലാ കാര്യങ്ങളും അറിയാൻ താൻ ഡോക്ടറല്ലെന്നും വ്യക്തമാക്കി. തന്നെ കാണാൻ നിരവധി പേർ ഓഫീസിൽ എത്തിയിട്ടുണ്ടാകാം. എന്നാൽ അത്തരം കൂടിക്കാഴ്ചകൾ മരുന്നുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനങ്ങളുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു.
പലരും തങ്ങളുടെ ഉൽപ്പന്നങ്ങളെക്കുറിച്ചുള്ള വിവരങ്ങളും രേഖകളും കൈമാറാറുണ്ട്. എന്നാൽ വിദഗ്ധരുമായി ചർച്ച ചെയ്യാതെ ആരോഗ്യവകുപ്പ് ഒരു തീരുമാനവും എടുക്കാറില്ലെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രി കെ. മുരളീധരനും നാറ്റ്കോ പ്രതിനിധികളും മന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിവാദം ശക്തമായത്. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആർ) സഹായവുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ചയെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം.
തൃശൂർ പൂരം വിവാദത്തിലും പ്രതികരണം
തൃശൂർ പൂരം കലക്കൽ വിവാദവുമായി ബന്ധപ്പെട്ട റിപ്പോർട്ടിനെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. എം.ആർ. അജിത് കുമാറിനെ ആര് വിചാരിച്ചാലും രക്ഷിക്കാനാകില്ലെന്നും സംഭവത്തിനു പിന്നിലെ കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട് ഇതുവരെ ചർച്ച ചെയ്തിട്ടില്ലെന്നും ചർച്ചയ്ക്ക് ശേഷമായിരിക്കും തുടർനടപടികളിൽ തീരുമാനമെടുക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

