Home rss national malayalam പുതിയ വാർത്ത എസ്എഫ്‌ഐ സമരം അനാവശ്യം, വിദ്യാര്‍ത്ഥികളുടെ ഏത് ആവശ്യമാണ് ഹനിക്കപ്പെട്ടത്?; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

എസ്എഫ്‌ഐ സമരം അനാവശ്യം, വിദ്യാര്‍ത്ഥികളുടെ ഏത് ആവശ്യമാണ് ഹനിക്കപ്പെട്ടത്?; ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| എസ്എഫ്‌ഐ സമരത്തെ രൂക്ഷമായി വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സ്വന്തം പാര്‍ട്ടിയിലുള്ള അപചയങ്ങള്‍ മറച്ചുവെക്കാന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കരുതെന്ന് രമേശ് ചെന്നിത്തല സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അധികാരത്തില്‍ വന്നിട്ട് വെറും 100 ദിവസമേ ആയിട്ടുള്ളൂ. അല്‍പം ക്ഷമിക്കാന്‍ പ്രതിപക്ഷം തയ്യാറാകണം. എന്ത് വലിയ സംഭവമുണ്ടായിട്ടാണ് ഇത്രയും വലിയ സമരങ്ങള്‍ നടത്തുന്നതെന്ന് മനസ്സിലാകുന്നില്ല. വിദ്യാര്‍ത്ഥികളുടെ ഏത് ആവശ്യമാണ് ഇവിടെ ഹനിക്കപ്പെട്ടത്? വിദ്യാര്‍ത്ഥികളെ ഇളക്കിവിട്ട് വെറുതെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പോലീസിന്റെ ജലപീരങ്കി പ്രയോഗത്തില്‍ മലിനജലം ഉപയോഗിച്ചു എന്ന പ്രതിപക്ഷ ആരോപണം രമേശ് ചെന്നിത്തല തള്ളി. ജലപീരങ്കിയില്‍ മലിനജലം ഉപയോഗിച്ചുവെന്നത് വെറും വ്യാജ പ്രചാരണമാണ്. പോലീസിനെ വെറുതെ കുറ്റം പറയുന്നതാണിതെന്നും പോലീസിനു നേരെ ആക്രോശിക്കുകയും ആക്രമിക്കുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ഉണ്ടാകുന്ന നിയമപരമായ നടപടികള്‍ മാത്രമാണ് അവിടെ നടന്നതെന്നും മന്ത്രി പറഞ്ഞു.. ജലപീരങ്കി പ്രയോഗിക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ 10 വര്‍ഷമായി ഇതിനായി ഉപയോഗിക്കുന്ന അതേ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

അര്‍ജന്റീന ടീമിനെ കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ ഇന്ന് പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു. കേസില്‍ സമഗ്രമായ അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.

Content Highlights:
Home Minister Ramesh Chennithala criticized SFI protests, urging CPM not to use students to hide party failures. He rejected claims that dirty water was used in police water cannons during demonstrations. Additionally, a special investigation team will be formed to probe the Argentina football scam.