Source :- SIRAJLIVE NEWS
തിരുവനന്തപുരം| സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസ് വീണ്ടും രംഗത്തെത്തി. ബിജെപി അനുകൂല സമൂഹമാധ്യമ പോസ്റ്റുകള്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് നിയമനത്തിനെതിരെ അദ്ദേഹം വിമര്‍ശനം ഉയര്‍ത്തിയത്. വിഷയത്തില്‍ ഇന്ന് ആഭ്യന്തരമന്ത്രിയെ നേരില്‍ കണ്ട് പരാതി നല്‍കാനാണ് നിയാസിന്റെ തീരുമാനം. നിയമനത്തിന് ശേഷം ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റുകള്‍ നീക്കം ചെയ്തതായും അദ്ദേഹം ആരോപിച്ചു.
അതേസമയം, എന്‍ ശേഷാദ്രിനാഥന്റെ നിയമനം മന്ത്രിസഭയുടെ കൂട്ടായ തീരുമാനമായിരുന്നുവെന്നും അത് തന്റെ അറിവോടെയാണെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി പ്രതികരിച്ചു.
2021 മുതല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി പ്രവര്‍ത്തിച്ച എ ഷാജഹാന്‍ വിരമിച്ച ഒഴിവിലേക്കാണ് മുന്‍ ജില്ലാ ജഡ്ജിയായ എന്‍ ശേഷാദ്രിനാഥനെ നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
അതേസമയം, ശേഷാദ്രിനാഥന്റെ നിയമനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിലെ ഒരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. മുന്‍ എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ശേഷാദ്രിനാഥന് നിലവില്‍ സംഘപരിവാര്‍ ബന്ധമുണ്ടെന്ന ആരോപണവും പി എം നിയാസ് ആവര്‍ത്തിച്ചു. വിഷയത്തില്‍ നേരത്തെ എഐസിസി നേതൃത്വത്തിനും അദ്ദേഹം പരാതി നല്‍കിയിരുന്നു.
Content Highlights:
KPCC General Secretary P M Niyas raised fresh allegations against newly appointed State Election Commissioner N Seshadrinathan over his alleged BJP links. Niyas plans to meet the Home Minister today to file a formal complaint regarding the issue. Meanwhile Local Self Government Minister K M Shaji defended the appointment stating it was a collective cabinet decision.




