Home rss national malayalam പുതിയ വാർത്ത എ ഐ പോലുള്ള നവസാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി സ്‌കൂള്‍ പാഠ്യപദ്ധതി നവീകരിക്കും : മന്ത്രി എന്‍...

എ ഐ പോലുള്ള നവസാങ്കേതിക വിദ്യ ഉള്‍പ്പെടുത്തി സ്‌കൂള്‍ പാഠ്യപദ്ധതി നവീകരിക്കും : മന്ത്രി എന്‍ ഷംസുദ്ദീന്‍

2
0

Source :- SIRAJLIVE NEWS

മല്ലപ്പള്ളി |  എല്‍.പി, യു.പി വിദ്യാഭ്യാസം ഡിജിറ്റലൈസ് ചെയ്യുക, കമ്പ്യൂട്ടര്‍ വല്‍ക്കൃത വിദ്യാഭ്യാസം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാനത്തെ 6,000 സ്‌കൂളുകളില്‍ ‘ഡിജിറ്റല്‍ സ്‌ക്വയര്‍’ പദ്ധതി നടപ്പാക്കിയതായി മന്ത്രി എന്‍ ഷംസുദ്ദീന്‍. കുന്നന്താനം സെന്റ് മേരീസ് സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച ഡോ. കെ ആര്‍ നാരായണന്‍ സെന്റിനറി ബ്ലോക്കിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷമുള്ള നൂറുദിന കര്‍മ്മപരിപാടിയില്‍ വിദ്യാഭ്യാസ മേഖലയിലെ ആധുനികവല്‍ക്കരണത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ഡിജിറ്റല്‍ സ്‌ക്വയര്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ വകുപ്പിന്റെ 16 കര്‍മ്മപരിപാടികളും പൂര്‍ത്തിയായി. ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ പുരോഗതിക്കനുസരിച്ച് വിദ്യാഭ്യാസം മാറ്റങ്ങള്‍ക്ക് വിധേയമാവുകയാണ്. കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് ഉണ്ടായ മാറ്റങ്ങള്‍ അതിനുമുമ്പുള്ള ഇരുന്നൂറ് വര്‍ഷങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണ്. നമ്മുടെ കുട്ടികളെ ലോകരാജ്യങ്ങളില്‍ നിന്നുള്ളവരോടൊപ്പം മത്സരിക്കാന്‍ പ്രാപ്തരാക്കേണ്ടതുണ്ട്. ഇതിനായി ഇന്നത്തെ കാലഘട്ടത്തിന്റെ ശാസ്ത്രമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള നവസാങ്കേതികവിദ്യ ഉള്‍പ്പെടുത്തി സ്‌കൂള്‍ പാഠ്യപദ്ധതി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Minister N Shamsudheen inaugurated the Dr KR Narayanan Centenary Block at Kunnamthanam St Marys Government High School. He announced the rollout of the Digital Square project across 6,000 schools to digitize primary education. The minister added that Artificial Intelligence will be integrated into the school curriculum.