Home rss national malayalam പുതിയ വാർത്ത ഏഷ്യന്‍ ഗെയിംസ്: ട്രാപ്പ് ഷൂട്ടിങ്ങില്‍ നീരു-കിനാന്‍ സഖ്യത്തിന് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസ്: ട്രാപ്പ് ഷൂട്ടിങ്ങില്‍ നീരു-കിനാന്‍ സഖ്യത്തിന് സ്വര്‍ണം

2
0

Source :- SIRAJLIVE NEWS

നഗോയ|ഏഷ്യന്‍ ഗെയിംസില്‍ ട്രാപ്പ് ഷൂട്ടിങ് മിക്സഡ് ടീം ഇനത്തില്‍ ഇന്ത്യയ്ക്ക് സ്വര്‍ണം. നീരു ധന്‍ധയും കൈനാന്‍ ചെനായിയും അടങ്ങിയ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്. ഇതോടെ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒന്‍പത് സ്വര്‍ണം ലഭിച്ചു. ഗെയിംസിന്റെ 11ാം ദിനം ഇന്ത്യ സ്വന്തമാക്കുന്ന മൂന്നാമത്തെ സ്വര്‍ണമാണിത്.

തുടക്കത്തിലെ തിരിച്ചടികള്‍ക്കുശേഷം തകര്‍പ്പന്‍ തിരിച്ചുവരവിലൂടെ എല്ലാ ഷോട്ടുകളും കൃത്യമായി ലക്ഷ്യത്തിലെത്തിച്ചാണ് ഇന്ത്യന്‍ ജോഡി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഖത്തറിനെ ഒരു പോയിന്റിന് മറികടന്നാണ് ഇന്ത്യ സ്വര്‍ണം സ്വന്തമാക്കിയത്.

34 പോയിന്റുകള്‍ നേടി ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്താണ് ഇന്ത്യയുടെ ഈ നേട്ടം. വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയ നീരു ധന്‍ധയ്ക്ക് രണ്ട് ദിവസത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ സ്വര്‍ണ മെഡലാണിത്.

Content Highlights:
India secured its ninth gold medal at the Asian Games in the trap shooting mixed team event. The duo of Neeru Dhandha and Kynan Chenai made a brilliant comeback to finish first. They scored 34 points to edge out Qatar by one point and set a new Asian record.