Home rss national malayalam പുതിയ വാർത്ത ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ പിടിയില്‍

ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേര്‍ പിടിയില്‍

2
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  മണ്ണന്തലയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രായപൂര്‍ത്തിയാകാത്ത മൂന്ന് വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തു. 16, 17 വയസ്സുള്ളവരാണ് പിടിയിലായത്.

സ്‌കൂളില്‍ നടന്ന കൗണ്‍സലിങ്ങിനിടെയാണു പെണ്‍കുട്ടി സംഭവം പുറത്തു പറഞ്ഞത്. തുടര്‍ന്നു സ്‌കൂള്‍ അധികൃതര്‍ വിവരം വീട്ടുകാരെയും പോലീസിനെയും അറിയിച്ചു. ഇതിനു പിന്നാലെയാണ് കുട്ടികളെ പിടികൂടിയത്. പിടിയിലായ മൂന്ന് പേരെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുമെന്ന് മണ്ണന്തല പോലീസ് അറിയിച്ചു.

Content Highlights: Mannanthala police detained three minors aged 16 and 17 for allegedly assaulting a ninth-standard student. The victim disclosed the assault during a counseling session at her school. Authorities informed her family and the police, and the accused will appear before the Juvenile Justice Board.