Home rss national malayalam പുതിയ വാർത്ത ഒരു സ്ഥലം അനിശ്ചിതകാലത്തേക്ക് കൈയടക്കി വെക്കാനാവില്ല, എല്ലാവര്‍ക്കും പ്രതിഷേധിക്കേണ്ടേ?; സുപ്രീംകോടതി

ഒരു സ്ഥലം അനിശ്ചിതകാലത്തേക്ക് കൈയടക്കി വെക്കാനാവില്ല, എല്ലാവര്‍ക്കും പ്രതിഷേധിക്കേണ്ടേ?; സുപ്രീംകോടതി

4
0

Source :- SIRAJLIVE NEWS

ന്യൂഡല്‍ഹി| പ്രതിഷേധങ്ങള്‍ നടത്താനായി ഒരു സ്ഥലം അനിശ്ചിതകാലത്തേക്ക് കൈയടക്കി വെക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് സുപ്രീംകോടതി. പ്രതിഷേധങ്ങള്‍ക്ക് നിശ്ചിത സ്ഥലവും സമയവും വേണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. മറ്റുള്ളവര്‍ക്ക് പ്രതിഷേധിക്കേണ്ടേ?. കര്‍ഷകരും അഭിഭാഷകരും എവിടെ പോകും? എല്ലാവര്‍ക്കും പ്രതിഷേധിക്കാന്‍ അവകാശമുണ്ട്’ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മറ്റുള്ളവരും ചേര്‍ന്ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തെക്കുറിച്ചുള്ള ഹരജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. ഹരജിയില്‍ വ്യാപാരികളെ കൂടി കക്ഷി ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു.

സമരത്തിന് ആഹ്വാനം ചെയ്യുന്നവര്‍ തങ്ങളുടെ പ്രവൃത്തികള്‍ കൊണ്ടുണ്ടാകുന്ന ഏത് പ്രത്യാഘാതങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ അറിയിച്ചു.
ജന്തര്‍ മന്തറിനെ പ്രതിഷേധ സ്ഥലങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ശേഷം ആഭ്യന്തര മന്ത്രാലയം പകരം മൂന്ന് സ്ഥലങ്ങള്‍ പ്രതിഷേധങ്ങള്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നെന്ന് തുഷാര്‍ മേത്ത പറഞ്ഞു. ജൂലൈ 20-ലെ പ്രതിഷേധത്തിന് ആഭ്യന്തര മന്ത്രാലയം ഒരു ദിവസത്തേക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ പ്രതിഷേധക്കാര്‍ സ്ഥലം കൈയേറുകയും പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്യുകയായിരുന്നെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കൂട്ടിച്ചേര്‍ത്തു.

Content Highlights: The Supreme Court ruled that no group can indefinitely occupy public spaces for protests, emphasizing the need for designated locations and time limits. Chief Justice Surya Kant noted that everyone has the right to protest during a hearing on Jantar Mantar demonstrations. Solicitor General Tushar Mehta urged organizers to take responsibility for protest consequences.