Home rss national malayalam പുതിയ വാർത്ത ഓണത്തിന് 2000 പച്ചക്കറി ചന്തകള്‍, വിളനാശത്തിനുള്ള നഷ്ടപരിഹാരം 25 ശതമാനം വര്‍ധിപ്പിക്കും; പ്രഖ്യാപനവുമായി മന്ത്രി

ഓണത്തിന് 2000 പച്ചക്കറി ചന്തകള്‍, വിളനാശത്തിനുള്ള നഷ്ടപരിഹാരം 25 ശതമാനം വര്‍ധിപ്പിക്കും; പ്രഖ്യാപനവുമായി മന്ത്രി

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം | ഓണക്കാലത്ത് സംസ്ഥാന വ്യാപകമായി 2000 പച്ചക്കറി ചന്തകള്‍ കൃഷി വകുപ്പ് ആരംഭിക്കുമെന്നും 20 കോടി രൂപ കൃഷിവകുപ്പ് ഇതിനായി അനുവദിച്ചതായും മന്ത്രി ടി സിദ്ദീഖ്. ഹോര്‍ട്ടികോര്‍പ്പും വി എഫ് പി സി കെയും കര്‍ഷകരുമായി ബന്ധപ്പെട്ട് പച്ചക്കറികള്‍ ശേഖരിച്ച് വിപണിയിലെത്തിക്കും. കേരളത്തില്‍ പച്ചക്കറി കൃഷി പ്രളയത്തില്‍ നശിച്ചത് മുതലാക്കി അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറികള്‍ക്ക് വില കൂട്ടി വില്‍ക്കുന്നത് തടയാനായാണ് കൃഷിവകുപ്പിന്റെ ഇടപെടലെന്നും മന്ത്രി പറഞ്ഞു.

മോട്ടോറുകള്‍ പുന:സ്ഥാപിക്കാന്‍ സഹായം
പ്രളയക്കെടുതിയില്‍ മോട്ടോറുകളും തറകളും നശിച്ച കര്‍ഷകര്‍ക്ക് അവ പുനസ്ഥാപിക്കുന്നതിന് സഹായം നല്‍കും. വിളനാശത്തിനുള്ള നഷ്ടപരിഹാരം 25 ശതമാനം വര്‍ധിപ്പിക്കും. തരിശ് ഭൂമി കണ്ടെത്തി ഡിജിറ്റലൈസ് ചെയ്യും. തരിശ് ഭൂമിയില്‍ കൃഷി ആരംഭിക്കുന്നതിന് പദ്ധതി തയ്യാറാക്കും.

വന്യമൃഗ ശല്യം തടയാന്‍ കോഴിക്കോട്ട് കോണ്‍ക്ലേവ്
വന്യമൃഗ ശല്യം നേരിടുന്നതിന് വനം കുപ്പുമായി ചേര്‍ന്ന് കോഴിക്കോട് കോണ്‍ക്ലേവ് നടത്തും. മൃഗങ്ങളെ അകറ്റാനുള്ള ലേസര്‍ ലൈറ്റ്, ശബ്ദം തുടങ്ങിയ നൂതന സംവിധാനങ്ങളക്കുറിച്ച് കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും.

സ്‌കൂളുകളില്‍ കതിര്‍ ക്ലബ്
സ്‌കൂളുകളില്‍ കൃഷി വകുപ്പിന്റെ കതിര്‍ ക്ലബ് പദ്ധതി ആദ്യ ഘട്ടമായി 500 സ്‌കൂളുകളില്‍ നടപ്പാക്കും. ഉച്ചഭക്ഷണത്തിന് സ്‌കൂള്‍ പച്ചക്കറികളും ഉപയോഗിക്കും. കൃഷിയില്‍ ഏര്‍പ്പെടുന്ന കുട്ടികള്‍ക്ക് വെയിറ്റേജ് മാര്‍ക്ക് നല്‍കും. സ്‌കൂളിലും വീട്ടിലും കൃഷി പ്രോത്സാഹിപ്പിക്കും.

Content Highlights: Kerala announced 2,000 vegetable markets for Onam. Crop loss compensation for farmers was raised by 25 percent. The move aims to stabilize vegetable prices and support local agriculture during the festival.