Source :- SIRAJLIVE NEWS
തിരുവനന്തപുരം| അരുവിക്കര പോലീസ് സ്റ്റേഷനില്‍ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. പ്രശാന്ത്, അനില്‍, അച്ചു ശങ്കര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ നല്‍കിയത്.
സ്റ്റഷനിലെ ഓണാഘോഷ പരിപാടികള്‍ പുരോഗമിക്കുന്നതിനിടെ തിരുവനന്തപുരം റൂറല്‍ എസ്പി പ്രശാന്ത് കുമാര്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു.
എസ്പി സ്റ്റേഷനിലെത്തിയത് അറിയാതെ ആഘോഷത്തില്‍ മുഴുകിയിരുന്ന ഉദ്യോഗസ്ഥര്‍ ഗുരുതരമായ അച്ചടക്കലംഘനവും അസ്വാഭാവികമായ പെരുമാറ്റവും ഉണ്ടാവുകയായിരുന്നു.
Content Highlights:
Three police officers at Aruvikkara station were suspended following an unexpected visit by Thiruvananthapuram Rural SP Prashanth Kumar. The officers were found behaving with severe indiscipline during Onam celebrations. The SP ordered immediate disciplinary action upon observing the misconduct.




