Source :- SIRAJLIVE NEWS
കണ്ണൂര്‍| പയ്യോളിയില്‍ ഓണാഘോഷ പരിപാടിക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് പിടിയില്‍. പള്ളിക്കര സ്വദേശി മുഹമ്മദ് റാഫിയാണ് (42) പിടിയിലായത്. പയ്യോളി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
പയ്യോളി പുളിമുക്ക് ഗ്രൗണ്ടില്‍ വടംവലി മത്സരം കാണുകയായിരുന്ന വിദ്യാര്‍ഥിനിക്ക് നേരെയാണ് അതിക്രമം നടന്നത്. വടംവലി മത്സരം കാണുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Content Highlights:
Payyoli Police arrested 42-year-old Muhammad Rafi for sexually assaulting an eighth-grade student during Onam celebrations at Pulimukku ground. The incident took place while the girl was watching a tug-of-war match. The accused from Pallikkara was produced in court and remanded to custody.



