Home rss national malayalam പുതിയ വാർത്ത ഓപറേഷന്‍ തൂഫാന്‍; രണ്ടാം ഘട്ടം വീടുകളിലേക്ക്

ഓപറേഷന്‍ തൂഫാന്‍; രണ്ടാം ഘട്ടം വീടുകളിലേക്ക്

3
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം| ലഹരി മാഫിയക്കെതിരായ ഓപറേഷന്‍ തൂഫാന്‍ ഒന്നാംഘട്ടത്തിന് പിന്നാലെ വീടുകള്‍ കേന്ദ്രീകരിച്ചുള്ള രണ്ടാംഘട്ടത്തിനൊരുങ്ങി ആഭ്യന്തരവകുപ്പ്. തദ്ദേശവകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി വീട്ടമ്മമാരെ ഉള്‍പ്പെടെ അണിനിരത്തി ഓണത്തിന് ശേഷം പദ്ധതി തുടരാനാണ് തീരുമാനം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും തദ്ദേശ മന്ത്രി കെ.എം.ഷാജിയും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി രണ്ടാംഘട്ടത്തിനുള്ള പദ്ധതികള്‍ തയാറാക്കി.

ലഹരിക്കെതിരായ ബോധവല്‍ക്കരണത്തിനായി ജനകീയ മുന്നണി രൂപീകരിക്കും. പ്രത്യേക ഗ്രാമസഭകള്‍ ചേര്‍ന്നു ലഹരിവിരുദ്ധ നടപടികള്‍ക്ക് രൂപം നല്‍കും. ലഹരിയുടെ ഉപയോഗം സംബന്ധിച്ച വിവരം പോലീസിനു കൈമാറാന്‍ പഞ്ചായത്തുതലത്തില്‍ തൂഫാന്‍ വോറിയര്‍മാരെയും നിയോഗിക്കും. ത്രിതല പഞ്ചായത്തുകള്‍, കുടുംബശ്രീ, ഹരിതകര്‍മസേന, ആശാ വര്‍ക്കര്‍മാര്‍, വനിതാ യുവജന സംഘടനകള്‍ എന്നിവയെ ചേര്‍ത്തു വീടുകള്‍തോറും ബോധവല്‍ക്കരണം സംഘടിപ്പിക്കും. വീട്ടമ്മമാരെയും ഇതിന്റെ ഭാഗമാക്കും. ഓരോ വീടും ലഹരിമുക്തമാക്കാന്‍ ഇതു സഹായിക്കുമെന്നാണു പ്രതീക്ഷ.

കേരളത്തിലേക്കുള്ള ലഹരിയുടെ വരവു സംബന്ധിച്ചു നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. ആന്ധ്ര ഒഡീഷ അതിര്‍ത്തി, ബെംഗളൂരു എന്നിവിടങ്ങളാണു ലഹരിയുടെ ഉദ്ഭവകേന്ദ്രങ്ങളായ ഹോട്‌സ്‌പോട്ടുകളായി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ നിന്നുള്ള ലഹരിയുടെ വരവ് തടയാന്‍ സംസ്ഥാന സര്‍ക്കാറുകളുടെ പിന്തുണ കേരളം തേടിയിട്ടുണ്ട്. രണ്ടാം ഘട്ടം നടപ്പിലാക്കുന്നതിനൊപ്പം പരിശോധനകളും ശക്തമായി തുടരും.

Content Highlights:
Kerala Home Department is preparing for the second phase of Operation Thoofan focusing on households after Onam. Home Minister Ramesh Chennithala and LSGD Minister KM Shaji met to plan local body collaboration involving Kudumbashree and Grama Sabhas. Intelligence identified drug origins from Bengaluru and the Andhra Odisha border.