Home LATEST NEWS malyalam പുതിയ വാർത്ത ‘ഓപ്പറേഷന്‍ തൂഫാന്‍ കേരള ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വിരുദ്ധ വേട്ട; അയ്യായിരത്തിലധികം പേര്‍ അറസ്റ്റില്‍’

‘ഓപ്പറേഷന്‍ തൂഫാന്‍ കേരള ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വിരുദ്ധ വേട്ട; അയ്യായിരത്തിലധികം പേര്‍ അറസ്റ്റില്‍’

1
0

Source :- SIRAJLIVE NEWS

തിരുവനന്തപുരം |  ലഹരി മാഫിയകള്‍ക്കെതിരെ ശക്തമായ നടപടികളുമായി കേരള പോലീസ് മുന്നോട്ട് പോവുകയാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരിസംഘങ്ങളെ പൂര്‍ണമായും അടിച്ചമര്‍ത്താന്‍ കേരള പോലീസ് നടത്തുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍ ദി നാര്‍ക്കോ ഹണ്ട്’ സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വിരുദ്ധ വേട്ടയാണൈന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജൂണ്‍ ഒന്നിന് ആരംഭിച്ച ഈ പ്രത്യേക ഡ്രൈവിലൂടെ ഇതിനോടകം അയ്യായിരത്തിലധികം പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും നാലായിരത്തിലേറെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി ആഭ്യന്തര മന്ത്രി അറിയിച്ചു.

നേരത്തെ മയക്കുമരുന്ന് വില്‍പനയില്‍ പഞ്ചാബ് ആയിരുന്നു മുന്നിലെങ്കില്‍ ഇന്നത് കേരളമായി മാറിയിരിക്കുകയാണ്.വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ടുള്ള ലഹരി മാഫിയയുടെ നീക്കങ്ങള്‍ക്കെതിരെ ശക്തമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. കാസര്‍കോട് ഒരു മിഠായി നിര്‍മാണ കമ്പനിയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ മയക്കുമരുന്ന് ചേര്‍ത്ത ലഹരി മിഠായികള്‍ കണ്ടെത്തിയിരുന്നു. സ്‌കൂള്‍ കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ ലഹരിക്കടിമയാക്കാന്‍ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘങ്ങള്‍ക്കെതിരെ കാപ്പ ചുമത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡിജെ പാര്‍ട്ടികള്‍, ലക്ഷ്വറി ഹോട്ടലുകള്‍, സിനിമാ മേഖലയുമായി ബന്ധപ്പെട്ട ഒത്തുചേരലുകള്‍ എന്നിവയും കര്‍ശന നിരീക്ഷണത്തിലാണ്. വിഐപികളോ സിനിമാപ്രവര്‍ത്തകരോ ആരായാലും നിയമം ഒരുപോലെ ബാധകമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ കാലത്തിനനുസരിച്ച് പോലീസ് സേനയിലും പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി

Content Highlights: Kerala Police launched Operation Thoofan, the largest anti-drug drive in the state’s history. Over 5,000 people have been arrested and 4,000 cases registered since June 1. Strict action including KAPA will be taken against those targeting schools, luxury hotels, and the film industry.